ബൈരക്കുപ്പയില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിച്ചത് പഞ്ചായത്തിന്റെ മദ്യനിരോധം മറികടന്ന്
ബൈരക്കുപ്പയില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിച്ചത് പഞ്ചായത്തിന്റെ മദ്യനിരോധം മറികടന്ന്
മദ്യനിരോധം നടപ്പാക്കിയ ഗ്രാമപഞ്ചായത്താണ് കര്‍ണാടകയിലെ ഡിബി കുപ്പയെന്ന ബൈരക്കുപ്പ.
മദ്യനിരോധം നടപ്പാക്കിയ ഗ്രാമപഞ്ചായത്താണ് കര്‍ണാടകയിലെ ഡിബി കുപ്പയെന്ന ബൈരക്കുപ്പ. ഏറെ കാലത്തെ ശ്രമങ്ങള്‍ക്കു ശേഷമായിരുന്നു പ്രശംസ നേടിയ ഈ പ്രഖ്യാപനമുണ്ടായത്. എന്നാല്‍, മദ്യലോബികള്‍ക്കെതിരെ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഒരു വര്‍ഷം മുന്‍പാണ് ബൈരക്കുപ്പ പഞ്ചായത്തിനെ മദ്യവിമുക്ത പഞ്ചായത്താക്കി പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി ഇതിനെ വിലയിരുത്തിയിരുന്നു. പുതിയ 17 മദ്യഷാപ്പുകള്‍ അനുവദിയ്ക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം പഞ്ചായത്തിന്റെ മദ്യനിരോധനത്തെ മറികടന്നാണ്. മദ്യലോബികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിയ്ക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പറയുന്നു.
ബൈരക്കുപ്പയില്‍ മദ്യനിരോധം വന്നതോടെ, വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്കുള്ള മദ്യത്തിന്റെ ഒഴുക്ക് അവസാനിച്ചിരുന്നു. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയ 17 വില്‍പന ശാലകളില്‍ ആദ്യത്തേത് ആരംഭിച്ചത് ബൈരക്കുപ്പയിലെ മച്ചൂരിലാണ്. മദ്യ നിരോധം വന്നതോടെ അനധികൃത വില്‍പനയും ബൈരക്കുപ്പയില്‍ ആരംഭിച്ചിരുന്നു. പുല്‍പള്ളി മരക്കടവില്‍ നിന്നും കബനി പുഴകടന്നാല്‍ വയനാട്ടുകാര്‍ക്ക് വേഗത്തില്‍ അവിടെ എത്താന്‍ സാധിയ്ക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ സൈര്യജീവിതത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് കര്‍ണാടക സര്‍ക്കാറിന്റെ ഈ തീരുമാനം.
Adjust Story Font
16