കൊല്ലം ഐശ്വര്യ ഗ്രാനൈറ്റ്‌സ് 32 ഹെക്ടറിലധികം അനധികൃത ഭൂമിയെന്ന് റിപ്പോര്‍ട്ട്
കൊല്ലം ഐശ്വര്യ ഗ്രാനൈറ്റ്‌സ് 32 ഹെക്ടറിലധികം അനധികൃത ഭൂമിയെന്ന് റിപ്പോര്‍ട്ട്
അര്‍ക്കന്നൂര്‍ മല തുരന്ന മാറ്റുന്ന ക്വാറി മാഫിയയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് മീഡിയാവണ്‍ പുറത്ത് വിട്ടത്.
കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍മലയില്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സ് അനധികൃതമായി 32 ഹെക്ടര്‍ലധികം ഭൂമി കൈവശം വച്ചിരിക്കുകയാണെന്ന് സംസ്ഥാന ലാന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഐശ്വര്യ ഗ്രാനൈറ്റ്‌സിനെതിരെ നടപടി സ്വീകരിക്കുവാന്‍ കൊട്ടാരക്കര താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനു നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ക്കന്നൂര്‍ മലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി ക്വാറി നടത്തുന്ന വാര്‍ത്ത മീഡിയാവണ്ണാണ് പുറത്ത് വിട്ടത്.
അര്‍ക്കന്നൂര്‍ മല തുരന്ന മാറ്റുന്ന ക്വാറി മാഫിയയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് മീഡിയാവണ്‍ പുറത്ത് വിട്ടത്. അര്‍ക്കന്നൂര്‍ മലിയല്‍ മുപ്പത് ഹെക്ടറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഐശ്വര്യ ഗ്രാനൈറ്റ്‌സ് എന്ന പേരില്‍ സ്വകാര്യ വ്യക്തി ക്വാറി നടത്തുന്നതായായിരുന്നു വാര്‍ത്ത. മീഡിയാവണ്‍ നല്‍കിയ വാര്‍ത്തയെ സാധൂകരിക്കുന്ന രേഖകളാണ് സംസ്ഥാന ലാന്റ് ബോര്‍ഡില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.
അര്‍ക്കന്നൂര്‍ മലയില്‍ 32 ഹെക്ടറിലധികം ഭൂമി അനധികൃതമായി ഐശ്വര്യ ഗ്രാനൈറ്റ്‌സ് കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വാറി ഉടമ ഐശ്വര്യ ചാക്കോച്ചനെതിരെ കേസെടുക്കാന്‍ കൊട്ടാരക്കര താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. അര്‍ക്കന്നൂര്‍മലിയിലെ അനധികൃത ക്വാറിക്കെതിരെ മാസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം നടത്തി വരികയാണ്.
എന്നാല്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുകയാണ് കൊട്ടാരക്കര താലൂക്ക് ലാന്റ് ബോര്‍ഡ്. ഐശ്വര്യ ഗ്രാനൈറ്റ്‌സുമായി ബന്ധപ്പെട്ട രേഖകള്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ഓപീസില്‍ നിന്നും ഇതിനോടകം തന്നെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16