Quantcast

'കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും'

MediaOne Logo

Muhsina

  • Published:

    15 April 2018 2:22 PM GMT

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും
X

'കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും'

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൌകര്യ വികസനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഏറെ പിറകിലാണെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കും. മെഡിക്കല്‍ കോളേജിലെ മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുന്ന പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്ക്കരണത്തിനായി 20കോടി രൂപയുടെ പദ്ധതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

TAGS :

Next Story