കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ കൊടുക്കുമെന്ന് മന്ത്രി
കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ കൊടുക്കുമെന്ന് മന്ത്രി
കെഎസ്ആര്‍ടിസിയുമായുള്ള ഇടപാട് സഹകരണ ബാങ്കുകള്‍ക്ക് ലാഭകരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ കൊടുത്തുതുടങ്ങുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാസാവസാനത്തോടെ കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുമായുള്ള ഇടപാട് സഹകരണ ബാങ്കുകള്‍ക്ക് ലാഭകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പണം നല്‍കാന്‍ തയ്യാറായ 223 സഹകരണ സംഘങ്ങളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. 701 സംഘങ്ങള്‍ വഴി പണം പെന്‍ഷന്‍കാരിലേക്കെത്തിക്കും. പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങണം.
നിലവില്‍ 8.5 ശതമാനം മാത്രമാണ് സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശ. കെഎസ്ആര്‍ടിസി ഇടപാടില്‍ 10 ശതമാനം പലിശയടക്കം തിരിച്ചടവിന് സര്‍ക്കാര്‍ ഗാരന്‍റിയുണ്ട്. ഇടപാട് സഹകരണ ബാങ്കിനെയും കെഎസ്ആര്‍ടിസിയെയും തകര്‍ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഇരട്ടത്താപ്പാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കാന്‍ സഹകരണ സംഘങ്ങളുടെ ഭാരവാഹികളുമായി മന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
Adjust Story Font
16