വിഴിഞ്ഞം കരാറില്‍ നഷ്ടം; സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് കടന്നപ്പള്ളി
വിഴിഞ്ഞം കരാറില്‍ നഷ്ടം; സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് കടന്നപ്പള്ളി
നിമയ സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ മറുപടി.
വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ മറുപടി.
സിഎജി റിപ്പോട്ട് അന്തിമമല്ലെന്നും തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കുമ്പോള്‍ നിഗമനങ്ങളില്‍ മാറ്റം വന്നേക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. ഏത് അന്വേഷണത്തിനും തയ്യാറെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സഭയെ അറിയിച്ചു. നേരത്തെ രഹസ്യ സ്വഭാവമുള്ള സിഎജി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നെങ്കിലും സ്പീക്കര്‍ ആവശ്യം തള്ളി.
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുക മാത്രമേ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സഭയുടെ മേശപ്പുറത്ത് വെയ്ക്കാത്ത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത് ചട്ട വിരുദ്ധമാണെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്ത് എത്തി.
ഇതിനിടെ തീരദേശ മേഖലയിലെ വറുതി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച് നോട്ടീസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിനിടെ പതിനായിരം കോടിയുടെ നഷ്ടമുണ്ടായെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തീരദേശമേഖക്കായി മത്സ്യ വറുതി പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹൈബി ഈടന്‍ ആവശ്യപ്പെട്ടു. കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. വറുതിയിലായ മത്സ്യത്തൊഴിലാളികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സൌജന്യ റേഷന്‍ അനുവദിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. അനാരോഗ്യകരമായ മത്സ്യബന്ധനം മൂലം മത്സ്യ സമ്പത്തിന് കുറവ് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ സഭയെ അറിയിച്ചു.
Adjust Story Font
16