എറണാകുളം ആലപ്പുഴ കൊല്ലം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷം
കൊല്ലത്ത് 24 മത്സ്യത്തൊഴിലാളികളെ കാണാതായി. കൊച്ചിയിൽ 165 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
എറണാകുളം ആലപ്പുഴ കൊല്ലം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് 24 മത്സ്യത്തൊഴിലാളികളെ കാണാതായി. കൊച്ചിയിൽ 165 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എറണാകുളം ജില്ലയുടെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ചെല്ലാനം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇതേത്തുടർന്ന് ചെല്ലാനത്ത് 130 കുടുംബങ്ങളേയും കുമ്പളങ്ങിയില്‍ 17 കുടുംബങ്ങളേയും എടവനക്കാട് 18 കുടുംബങ്ങളേയും മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് മേഖലയിൽ തുറന്നിട്ടുള്ളത്.
മേഖലയിലെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൊല്ലത്തു നിന്ന് മത്സ്യ ബന്ധനത്തിന് ഏഴ് ബോട്ടുകളിലായി പോയ 24 തൊഴിലാളികളുമായി ഇതുവരെ ആശയ വിനിമയം നടത്താനായിട്ടില്ല. തൊഴിലാളികളെ കണ്ടെത്തുന്നതിൽ അനാസ്ഥ ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാർ തീരദേശ പാത ഉപരോധിച്ചു.
ആലപ്പുഴയിലും കടലാക്രമണം ശക്തമാണ് ആറാട്ടുപുഴ മേഖലയിൽ വീടുകളിൽ വെള്ളം കയറി. സ്ഥലത്ത് പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.
Adjust Story Font
16