Quantcast

വേനല്‍ കടുത്തതോടെ ശുദ്ധജലം കിട്ടാക്കനിയാകുന്നു

MediaOne Logo

Jaisy

  • Published:

    17 April 2018 3:12 PM GMT

വേനല്‍ കടുത്തതോടെ ശുദ്ധജലം കിട്ടാക്കനിയാകുന്നു
X

വേനല്‍ കടുത്തതോടെ ശുദ്ധജലം കിട്ടാക്കനിയാകുന്നു

ജലസ്രോതസ്സുകള്‍ മലിനമായതോടെ കുടിവെള്ളത്തില്‍ കോളിഫോം, ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുന്നതായി പഠനങ്ങള്‍

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ശുദ്ധജലം കിട്ടാകനിയാകുന്നു. ജലസ്രോതസ്സുകള്‍ മലിനമായതോടെ കുടിവെള്ളത്തില്‍ കോളിഫോം, ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുന്നതായി പഠനങ്ങള്‍. ഒപ്പം ജലജന്യരോഗങ്ങളും പടരുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ശുദ്ധജല ലഭ്യതയില്‍ കേരളം വളരെ പിറകിലാണ്. ഗ്രാമീണ മേഖലയില്‍ 29.5 ശതമാനവും നഗരമേഖലയില്‍ 56.8 ശതമാനവുമാണ് കുടിവെള്ളം കിട്ടുന്നത്. കേരളത്തില്‍ 62 ശതമാനം ആളുകള്‍ കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. അറുപത് ശതമാനത്തിലധികം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കാണുന്നുണ്ട്. ഒപ്പം ജലാശയങ്ങളും മലിനമായതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുകയാണ്. മലിന ജല ഉപയോഗത്തിലൂടെ മരണത്തിനിടയാക്കുന്ന ജലജന്യരോഗങ്ങള്‍ ഓരോ വര്‍ഷവും കൂടിവരികയാണ്. 2012 മുതല്‍ ഡയേറിയ, മഞ്ഞപ്പിത്തം, കോളറ, ടൈഫോയിഡ് എന്നീ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 73 പേരാണ് മരിച്ചത്. എലിപ്പനി, ചിക്കന്‍പോക്സ് എന്നിവ വ്യാപകമാകുന്നു.

TAGS :

Next Story