Quantcast

അനധികൃത പാറമടയിലെ വെള്ളക്കെട്ട് പൊട്ടിയൊഴുകി വന്‍ നാശനഷ്ടം

MediaOne Logo

Sithara

  • Published:

    17 April 2018 3:22 AM GMT

പ്രദേശത്തെ ഒരു റോഡ് പൂര്‍ണമായും തകരുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേട്പാട് പറ്റുകയും ചെയ്തു

പത്തനംതിട്ട വടശേരിക്കര കുമ്പളത്താകുഴിയില്‍ അനധികൃത പാറമടയിലെ വെള്ളക്കെട്ട് പൊട്ടിയൊഴുകി വന്‍ നാശനഷ്ടം. പ്രദേശത്തെ ഒരു റോഡ് പൂര്‍ണമായും തകരുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേട്പാട് പറ്റുകയും ചെയ്തു. ഉരുള്‍പൊട്ടലിന് സമാനമായ സാഹചര്യം ഉണ്ടായെങ്കിലും ഭാഗ്യവശാലാണ് വന്‍ ദുരന്തം ഒഴിവായത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

വടശേരിക്കര പഞ്ചായത്തിലെ കുമ്പളത്താകുഴിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അശാസ്ത്രീയമായി നടത്തുന്ന പാറഖനനത്തിന്റെ ഫലമായി ഉണ്ടായ വെള്ളക്കെട്ടാണ് പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയായത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറക്കമുള്ളവര്‍ക്ക് നല്‍കിയ പരാതി അവഗണിക്കപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴക്കൊപ്പം വെള്ളം പൊട്ടിയൊഴുകി അടിവാരത്തേക്ക് എത്തുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രവര്‍ത്തന രഹിതമായി കിടന്ന പാറമടയായിരുന്നെന്നാണ് നിലപാട്.

കഴിഞ്ഞ ദിവസം വരെ പാറഖനനം നടന്നിരുന്നു എന്നതിന് കാട്ടില്‍ ഒളിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികളാണ് തെളിവ്. ക്വാറിയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം അവഗണിക്കപ്പെടുകയായിരുന്നു. പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മൂന്ന് പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായ അപകടം ഉണ്ടാവാനുള്ള സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

TAGS :

Next Story