Quantcast

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ; സര്‍ക്കാര്‍ നിയമോപദേശം തേടി

MediaOne Logo

Jaisy

  • Published:

    17 April 2018 12:30 AM GMT

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ; സര്‍ക്കാര്‍ നിയമോപദേശം തേടി
X

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ; സര്‍ക്കാര്‍ നിയമോപദേശം തേടി

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നിയമോപദേശം തേടണമെന്ന റവന്യൂ സെക്രട്ടറിയുടെ നിലപാട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നിയമോപദേശം തേടണമെന്ന റവന്യൂ സെക്രട്ടറിയുടെ നിലപാട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. കയ്യേറ്റം നടന്നതായി പറയുന്ന സ്ഥലം കൂടുതല്‍ ഉപഗ്രഹചിത്രങ്ങള്‍ വച്ച് പരിശോധിക്കണമെന്നും റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം പരിഗണിച്ചില്ല.

തോമസ്ചാണ്ടി നടത്തിയ കയ്യേറ്റം അടക്കമുള്ള നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ കലക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ തന്നെ റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റവന്യൂ വകുപ്പിന്റെ ശിപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്. റിപ്പോര്‍ട്ടും തോമസ്ചാണ്ടി കഴിഞ്ഞ ദിവസം നല്‍കിയ കത്തും പരിഗണിച്ച് റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ നല്‍കിയ ശുപാര്‍ശകളും മുഖ്യമന്ത്രിക്ക് മന്ത്രി കൈമാറിയിരിന്നു. കയ്യേറ്റം നടന്നുവെന്ന പറയുന്ന സ്ഥളത്തെ 2006 ഉം 2011 ഉം ഉപഗ്രഹ ചിത്രങ്ങള്‍ വച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തണം,നികത്തപ്പെട്ട ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം,ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടിയുടെ പരിഗണനിയല്‍ ഇരിക്കുന്നതായത് കൊണ്ട് കൂടുതല്‍ നിയമോപദേശം തേടണം തുടങ്ങിയ കാര്യങ്ങളാണ് റവന്യുസെക്രട്ടറി പിഎച്ച് കുര്യന്‍ റവന്യൂമന്ത്രി അറിയിച്ചത്. ഇത് പരിഗണിച്ചാണ് എജി സിപി സുധാകരപ്രസാദില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിച്ചാല്‍ കോടതിയലക്ഷ്യമാകുമോ,മറ്റ് പ്രശനങ്ങള്‍ ഇല്ലെങ്കില്‍ എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നീ കാര്യങ്ങളിലായിരിക്കും എജി നിയമോപദേശം നല്‍കുക. അതേസമയം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടിലെന്നായിരിന്നു തോമസ്ചാണ്ടിയുടെ പ്രതികരണം.

ഇതിനിടെ റവന്യൂസെക്രട്ടറിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടത് കൊണ്ട് മന്ത്രിസഭയുടെ പരിഗണനക്ക് വിഷയം വരേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. മന്ത്രിസഭാ യോഗത്തിന് മുന്‍പ് മന്ത്രി തോമസ്ചാണ്ടി മുഖ്യമന്ത്രിയുമായി 15 മിനിട്ട് നേരം കൂടിക്കാഴ്ചയും നടത്തി.

TAGS :

Next Story