Quantcast

ഓഖി പാക്കേജ് അപൂര്‍ണവും അവ്യക്തവുമെന്ന് പരാതി

MediaOne Logo

Sithara

  • Published:

    17 April 2018 1:04 AM GMT

ഓഖി പാക്കേജ് അപൂര്‍ണവും അവ്യക്തവുമെന്ന് പരാതി
X

ഓഖി പാക്കേജ് അപൂര്‍ണവും അവ്യക്തവുമെന്ന് പരാതി

കരയിൽ വെച്ച് നാശനഷ്ടമുണ്ടായ വള്ളങ്ങൾക്ക് നഷ്ടപരിഹാരം, വീടില്ലാത്തവർക്ക് വീട്, കടം എഴുതിത്തള്ളൽ, മറൈൻ ആംബുലൻസ് എന്നീ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെന്നും മത്സ്യത്തൊഴിലാളികൾ

സർക്കാരിന്റെ ഓഖി പാക്കേജിൽ തൃപ്തരാകാതെ മത്സ്യതൊഴിലാളികൾ. അപൂർണവും അവ്യക്തവുമായ പാക്കേജാണെന്ന് പൂന്തുറ ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡ് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 20 ലക്ഷം രൂപ ആക്കി ഉയർത്തിയെന്ന് പറയുന്നുണ്ടെങ്കിലും മത്സ്യതൊഴിലാളി ക്ഷേമനിധിയിലും ഇൻഷുറൻസിലും അംഗമാകാത്തവർക്ക് ലഭിക്കില്ല. ഇതാണ് പാക്കേജ് സംബന്ധിച്ച പ്രധാന വിമർശം. കാണാതായവരെ എത്ര നാളിനകം ഈ പാക്കേജിന്റെ ഭാഗമാക്കുമെന്ന് പറയുന്നില്ലെന്നും പരാതിയുണ്ട്.

ഒരു മാസത്തിനകം കണ്ടെത്തിയില്ലെങ്കിൽ അവരെയും മരിച്ചവരുടെ പാക്കേജിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. കരയിൽ വെച്ച് നാശനഷ്ടമുണ്ടായ വള്ളങ്ങൾക്ക് നഷ്ടപരിഹാരം, വീടില്ലാത്തവർക്ക് വീട്, കടം എഴുതിതള്ളൽ, മറൈൻ ആംബുലൻസ് എന്നീ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

TAGS :

Next Story