ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ പ്രതിഷേധം
ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ പ്രതിഷേധം
പെരുമ്പാവൂരിൽ ആന്റണി നികത്തിയ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയലിലാണ് നാട്ടുകാർ കൃഷിയിറക്കി പ്രതിരോധം തീർത്തത്
സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ സമീപത്തെ തരിശിട്ട വയലിൽ കൃഷിയിറക്കി നാട്ടുകാരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ ആന്റണി നികത്തിയ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയലിലാണ് നാട്ടുകാർ കൃഷിയിറക്കി പ്രതിരോധം തീർത്തത്.
2007ൽ പെരുമ്പാവൂരിൽ വിലക്ക് വാങ്ങിയ 92 സെന്റ് വരുന്ന നെൽപ്പാടം നികത്താൻ ആന്റണി പെരുമ്പാവൂരും റവന്യൂ ഉദ്യോഗസ്ഥരും പറഞ്ഞിരുന്ന വാദം സ്ഥലം നെൽകൃഷിക്ക് യോഗ്യമല്ലെന്നായിരുന്നു.എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് സ്ഥാപിക്കുകയാണ് പ്രദേശവാസികൾ. ആന്റണി പെരുമ്പാവൂരിന്റ സ്ഥലത്തോട് ചേർന്ന് തരിശ് കിടക്കുന്ന ഒരേക്കറോളം വരുന്ന സ്ഥലം നെൽകൃഷിക്കായി സിപിഎമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉഴുതുമറിച്ചു.
കൃഷിഭൂമിയുടെ ഉടമകളുടെ അനുവാദത്തോടെ വിത്തിറക്കാനാണ് തീരുമാനം. പ്രദേശത്തെ നെൽവയലുകൾ നികത്തി വരുന്നത് രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ നിയമപരമായ പോരാട്ടത്തിലാണ് ജനകീയ സമിതി.
Adjust Story Font
16