Quantcast

കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ മേധാവിയുടേത് ഉള്‍പ്പെടെയുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

MediaOne Logo

admin

  • Published:

    17 April 2018 2:36 AM GMT

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിരമിച്ചിട്ട് മാസങ്ങളായെങ്കിലും പുതിയ ഡിഡിഇയെ നിയമിച്ചിട്ടില്ല.

കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിറപകിട്ടോടെ പ്രവേശനോത്സവം ആഘോഷിച്ചെങ്കിലും ജില്ലാ വിദ്യാഭ്യാസ മേധാവി ഉള്‍പ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിരമിച്ചിട്ട് മാസങ്ങളായെങ്കിലും പുതിയ ഡിഡിഇയെ നിയമിച്ചിട്ടില്ല.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍, കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്നീ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന് പുറമെ ജില്ലയിലെ നിരവധി ഹൈസ്കൂളുകളിലും ഹയര്‍ സെക്കണ്ടറികളിലും പ്രധാന അധ്യാപകരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയില്‍ ഡിഡിഇ ഇല്ലാത്തത് കാസര്‍കോടിന് ഒരു പുതിയ കാര്യമല്ല. കാലങ്ങളായി ഇത് തന്നെയാണ് സ്ഥിതി.

ജില്ലാ വിദ്യാഭ്യാസ മേധാവി ഇല്ലാത്തത് ആര്‍എംഎസ്എ സ്കൂളുകളുടെ പ്രവര്‍ത്തനം സങ്കീര്‍ണമാക്കും. ഡിഡിഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്തരത്തിലുള്ള സ്കൂളുകള്‍. സംസ്ഥാനത്തെ പുതിയ സര്‍ക്കാരില്‍ നിന്നും നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് പുതിയ അധ്യായനവര്‍ഷത്തില്‍ വലിയ സ്വപ്നങ്ങളുമായി സ്കൂളുകളിലെത്തിയ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍.

TAGS :

Next Story