ഇടത്തേക്ക് ചാഞ്ഞ് കോഴിക്കോട്
ഇടത്തേക്ക് ചാഞ്ഞ് കോഴിക്കോട്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ചായ് വ് പൂര്‍ണ്ണമായും പ്രകടിപ്പിച്ച ഇടമാണ് കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മുന്‍തൂക്കം ഇത്തവണയും നിലനിര്‍ത്താനുളള നീക്കത്തിലാണ് ഇടതു മുന്നണി. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ആയില്ലെങ്കിലും ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ചായ് വ് പൂര്‍ണ്ണമായും പ്രകടിപ്പിച്ച ഇടമാണ് കോഴിക്കോട്.
13 സീറ്റില്‍ 10ലും ഇടതിന്റെ തേരോട്ടം. മുന്നണിയിലെ ഘടകകക്ഷികള്‍ നേരത്തെ മത്സരിച്ച സീറ്റുകളില്‍ വലിയ മാറ്റമില്ലാതെയാണ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. സിപിഎം മത്സരിച്ചിരുന്ന കോഴിക്കോട് സൌത്തില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയാകും അങ്കത്തിനിറങ്ങുക. എന്‍സിപി യിലെ എ.കെ ശശീന്ദ്രന്‍ എലത്തൂരിലും നാദാപുരത്ത് സിപിഐ നേതാവ് ഇ.കെ വിജയനും വീണ്ടും ജനവിധി തേടും. കുന്ദമംഗലത്ത് നിലവിലെ എംഎല്‍എ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് പി.ടി.എ റഹീം പ്രചാരണം തുടങ്ങി കഴിഞ്ഞു. വടകരയില്‍ ജെഡിഎസ് തന്നെ മത്സരരംഗത്തുണ്ടാകും. സിറ്റിംഗ് എംഎല്‍എ സി.കെ നാണു മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊടുവള്ളിയില്‍ മുസ്ലീംലീഗിലെ വിമത നീക്കം അനുകൂലമാക്കാനുളള ശ്രമമാണ് ഇടതുമുന്നണി നടത്തുന്നത്. ലീഗ് വിമതന്‍ കാരാട്ട് റസാഖിന് മുന്നണി പിന്തുണ നല്കി കഴിഞ്ഞു.
സംസ്ഥാനത്ത് മുന്നണിക്കുള്ളില്‍ സീറ്റ് വിഭജനം ഇപ്പോഴും തലവേദനയായി നില്‍ക്കുകയാണ്. പക്ഷേ കോഴിക്കോട് അപസ്വരങ്ങളൊന്നുമില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇടതുമുന്നണി ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെയും വിജയം ജില്ലയില്‍ ആവര്‍ത്തിക്കുക തന്നെയാണ് ലക്ഷ്യം.
Adjust Story Font
16