Quantcast

പാലക്കാട് നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടി

MediaOne Logo

Subin

  • Published:

    18 April 2018 1:52 AM GMT

പാലക്കാട് നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടി
X

പാലക്കാട് നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടി

നഗരസഭയുടെ നടപടി ബീയര്‍ വൈന്‍പാര്‍ലറുകളെ സഹായിക്കാനാണെന്ന വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്

മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നഗരസഭാ തീരുമാനത്തെ തുടര്‍ന്ന് പാലക്കാട് നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടി. തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാലക്ക് നഗരസഭ നോട്ടീസും നല്‍കി. നഗരസഭയുടെ നടപടി ബീയര്‍ വൈന്‍പാര്‍ലറുകളെ സഹായിക്കാനാണെന്ന വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്

ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതിയുത്തരവ് പ്രകാരം മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ച മദ്യവില്‍പനശാലകള്‍ക്കാണ് നഗരസഭ ലൈസന്‍സ് നിഷേധിച്ചത്. ജനവാസകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും മദ്യവില്‍പന ശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പലയിടത്തും ജനകീയസമരങ്ങളുണ്ടായി. എന്നാല്‍, ഫലത്തില്‍ ഇത് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുഗ്രഹമായി മാറി.

എന്നാല്‍, ജനവാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാതിരിക്കുന്നുള്ളൂവെന്നും ബീയര്‍ വൈന്‍ പാര്‍ലറുകള്‍ ആ വ്യവസ്ഥ പാലിക്കുന്നുണ്ടെന്നുമാണ് നഗസഭ ചെയര്‍പേഴ്‌സന്റെ വിശദീകരണം. നഗരത്തില്‍ നാല് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കാണ് താഴ് വീണത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനും നോട്ടീസ് നല്‍കിയതോടെ കണ്‍സ്യൂമര്‍ ഫെഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

TAGS :

Next Story