സര്‍ക്കാര്‍ മേഖലയില്‍ യുവഡോക്ടര്‍മാര്‍ വരാന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
സര്‍ക്കാര്‍ മേഖലയില്‍ യുവഡോക്ടര്‍മാര്‍ വരാന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
2000 യുവ ഡോക്ടര്‍മാര്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നല്‍കിയത് 295 പേര്‍ക്ക് മാത്രമാണ്
സര്‍ക്കാര്‍ മേഖലയിലേക്ക് യുവ ഡോക്ടര്‍മാര്‍ വരാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍ക്കാര്‍ വാദം പൊളിയുന്നു. 2000 യുവ ഡോക്ടര്‍മാര്‍ പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നല്‍കിയത് 295 പേര്‍ക്ക് മാത്രമാണ്. ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാനാണ് യുവ ഡോക്ടര്‍മാരുടെ തീരുമാനം.
സര്‍ക്കാര്‍ മേഖലയില്‍ ആവശ്യത്തിന് ഡോക്ടമാര്‍ ഇല്ലെന്ന പേര് പറഞ്ഞാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 60ആയി സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം തെറ്റാണെന്ന് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ പിഎസ്‍സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ 2000 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും നിയമനം ലഭിച്ചത് 295 പേര്‍ക്ക് മാത്രമാണ്. 2009ല്‍ 524 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് നിയമനം ലഭിച്ചത് വെറും 40 ഡോക്ടര്‍മാര്‍ക്ക് മാത്രം. ഫോറന്‍സിക്ക് മെഡിസിന്‍ തുടങ്ങിയ തസ്തികളിലും നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കം തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുവഡോക്ടര്‍മാര്‍ പറയുന്നത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ വന്നതോടെ യുവ ഡോക്ടര്‍മാരില്‍ പലരും വിദേശത്തും സ്വകാര്യ മേഖലയിലും തൊഴില്‍ തേടുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വരുദിവസങ്ങളില്‍ സമരം ശക്തമാക്കുവാനും ഇവരുടെ തീരുമാനം.
Adjust Story Font
16