Quantcast

എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരിച്ച സംഭവം; രക്ത സാമ്പിളുകളും മെഡിക്കൽ റിപ്പോർട്ടും ശേഖരിച്ച് വയ്ക്കാൻ നിർദേശം

MediaOne Logo

Jaisy

  • Published:

    18 April 2018 5:05 PM GMT

എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരിച്ച സംഭവം; രക്ത സാമ്പിളുകളും മെഡിക്കൽ റിപ്പോർട്ടും  ശേഖരിച്ച് വയ്ക്കാൻ നിർദേശം
X

എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരിച്ച സംഭവം; രക്ത സാമ്പിളുകളും മെഡിക്കൽ റിപ്പോർട്ടും ശേഖരിച്ച് വയ്ക്കാൻ നിർദേശം

മാതാപിതാക്കൾ നൽകിയ ഹരജിയിൽ ആര്‍സിസിക്കാണ് ഹൈകോടതി നിർദേശം

ആർസിസിയിൽ നിന്നും എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരിച്ച സംഭവത്തിൽ രക്ത സാമ്പിളുകളും മെഡിക്കൽ റിപ്പോർട്ടും അടക്കമുള്ള രേഖകൾ ശേഖരിച്ച് വയ്ക്കാൻ ഹൈകോടതി നിർദേശം. മാതാപിതാക്കൾ നൽകിയ ഹരജിയിൽ ആര്‍സിസിക്കാണ് ഹൈകോടതി നിർദേശം. പെൺകുട്ടി മരിച്ച സാഹചര്യത്തിൽ അടിയന്തരമായി ഹൈക്കോടതി ഹരജി പരിഗണിക്കുകയായിരുന്നു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിൽസയിലിരിക്കെ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്. പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിലാണ് രക്തസാമ്പിളും ആന്തരികാവയങ്ങളും മെഡിക്കൽ രേഖകളും സൂക്ഷിക്കാൻ കോടതി നിർദേശം നൽകിയത്.

രക്താബുർദം ബാധിച്ച കുട്ടിയെ ആർ.സി.സിയിൽ ചികിൽസക്കെത്തിച്ച​പ്പോൾ നടത്തിയ രക്ത പരിശോധനയിൽ എച്ച്​.​ഐ.വി നെഗറ്റീവായിരുന്നു. രക്തം സ്വീകരിച്ച ശേഷമുള്ള പരിശോധനയിലാണ്​ എച്ച്​.​ഐ.വി പോസിറ്റീവെന്ന്​ കണ്ടെത്തിയത്​. പിന്നീട്​ മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിലും എച്ച്​.​ഐ.വി പോസിറ്റീവാണെന്ന്​ വ്യക്തമായി. ​ആർസിസിയുടെ തന്നെ ബ്ലഡ്​ ബാങ്കിൽ നിന്നാണ്​ കുട്ടിക്ക്​ രക്തം കയറ്റിയത്​. ക്യാൻസർ ചികിൽസക്ക്​ ആശുപത്രിയിലെത്തിച്ച കുട്ടിയെ അധികൃതരുടെ അനാസ്ഥ മൂലം എച്ച്​.​ഐ.വി രോഗിയാക്കിയെന്നുമാണ് ഹരജിയിൽ പറയുന്നത്.

TAGS :

Next Story