Quantcast

മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിക്കുന്നില്ല

MediaOne Logo

Khasida

  • Published:

    18 April 2018 11:34 PM GMT

മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിക്കുന്നില്ല
X

മലപ്പുറത്ത് പകര്‍ച്ചവ്യാധികള്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിക്കുന്നില്ല

84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം ഫണ്ട് അനുവദിക്കില്ല

മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മാലിന്യസംസ്കരണം ശാസ്ത്രീയമായി നടക്കുന്നില്ല. 22 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ചത്. ഫണ്ട് വിനിയോഗിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം പണം നല്‍കില്ല.

94 ഗ്രാമ പഞ്ചായത്തുകളും, 12 നഗരസഭകളുമാണ് മലപ്പുറം ജില്ലയിലുളളത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കണം. ശുചിത്വമിഷന്‍ നല്‍കുന്ന ഫണ്ട് ഉള്‍പ്പടെ 25000 രൂപയാണ് ഓരോ വാര്‍ഡിനും ഉളളത്. 17 ഗ്രാമപഞ്ചായത്തുകളും, 5നഗരസഭകളും മാത്രമാണ് ഫണ്ട് വിനിയോഗിച്ചത്. മിക്ക സ്ഥലങ്ങളിലും വാര്‍ഡ്തല ശുചിത്വ സമിതികള്‍ നിര്‍ജീവമാണ്. ‌പലയിടത്തും മാലിന്യ സംസ്കരണം നടക്കുന്നില്ല. കഴിഞ്ഞ ദിവസം കോളറ സ്ഥിരീകരിച്ച കുറ്റിപ്പുറത്ത് മാലിന്യപ്ലാന്‍റ് ഇല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത്. കുടിവെളള സ്രോതസുകളിലേക്ക് മലിന ജലം ഒഴുകിയെത്തുന്നതും പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് കാരണമാകുന്നു.

ഓരോ വര്‍ഷവും ഫണ്ട് വിനിയോഗിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് അടുത്ത വര്‍ഷം ഫണ്ട് അനുവദിക്കുക. ഫണ്ട് ഉപയോഗിക്കാത്ത 84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഈ വര്‍ഷം ഫണ്ട് അനുവദിക്കില്ല. ഇത് വരും വര്‍ഷങ്ങളിലും മാലിന്യസംസ്കരണത്തെ ബാധിക്കും.പലയിടത്തും വാര്‍ഡ്തല ശുചിത്വ സമിതികള്‍പോലും രൂപീകരിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

TAGS :

Next Story