Quantcast

പാര്‍ട്ടിക്കുളളിലെ മേധാവിത്വവും ജയരാജന് നഷ്ടമാകും

MediaOne Logo

Sithara

  • Published:

    19 April 2018 10:29 PM GMT

പാര്‍ട്ടിക്കുളളിലെ മേധാവിത്വവും ജയരാജന് നഷ്ടമാകും
X

പാര്‍ട്ടിക്കുളളിലെ മേധാവിത്വവും ജയരാജന് നഷ്ടമാകും

പിണറായിക്കും കോടിയേരിക്കും പിന്നാലെ കണ്ണൂര്‍ സിപിഎമ്മിലെ മൂന്നാമനായി വളര്‍ന്നു വന്ന നേതാവാണ് ഇ പി ജയരാജന്‍.

പിണറായിക്കും കോടിയേരിക്കും പിന്നാലെ കണ്ണൂര്‍ സിപിഎമ്മിലെ മൂന്നാമനായി വളര്‍ന്നു വന്ന നേതാവാണ് ഇ പി ജയരാജന്‍. നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നതോടെ പാര്‍ട്ടിക്കുളളിലെ ഈ മേധാവിത്വം കൂടി ജയരാജന് നഷ്ടമാകും. കണ്ണൂരിലെ പാര്‍ട്ടിക്കുളളില്‍ പുതിയ ചേരിതിരിവുകള്‍ക്ക് ഈ രാജി വഴിതുറക്കും.

വിദ്യാര്‍ത്ഥി സംഘടനയിലൂടെ പൊതുരംഗത്തെത്തിയ ഇ പി ജയരാജന്‍റെ രാഷ്ട്രീയ ജീവിതം എക്കാലത്തും വിവാദങ്ങളുടേതായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡണ്ടായ ജയരാജന്‍ 1995ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ വധശ്രമത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ശക്തനായ വക്താവായി മാറി. ഫാരിസ് അബൂബക്കറില്‍ നിന്ന് നായനാര്‍ ഫുട്ബോളിനും സാന്റിയോഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്കും വേണ്ടി പണം വാങ്ങിയതും പാര്‍ട്ടി പ്ലീനത്തിന് വി എം രാധാകൃഷ്ണന്‍റെ പരസ്യം സ്വീകരിച്ചതുമടക്കം പരിപ്പുവട പ്രസ്താവന വരെ നിരവധി വിവാദങ്ങള്‍ ജയരാജന്റെ പേരിലുണ്ടായി. അപ്പോഴെല്ലാം പിണറായി വിജയനും കണ്ണൂര്‍ ലോബിയും സംരക്ഷിച്ചു. ഈ വിശ്വാസം തന്നെയാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനാക്കിയതും.

എന്നാല്‍ നിയമന വിവാദത്തില്‍ എല്ലാവരും ജയരാജനെ കൈയ്യൊഴിഞ്ഞു. കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമായ മൊറാഴയില്‍നിന്ന് തന്നെ പരാതി ഉയര്‍ന്നു. പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളുടെ മൌനാനുവാദവും ഇതിന് ലഭിച്ചു. രാജിക്ക് പിന്നാലെ പാര്‍ട്ടി നടപടി കൂടി നേരിടേണ്ടി വന്നാല്‍ അത് സിപിഎമ്മിന്റെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നാളെ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.

TAGS :

Next Story