Quantcast

ഹൈറേഞ്ചിലെ ആദ്യകാല ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍‌‌‌

MediaOne Logo

Khasida

  • Published:

    20 April 2018 6:48 AM GMT

ഹൈറേഞ്ചിലെ ആദ്യകാല ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍‌‌‌
X

ഹൈറേഞ്ചിലെ ആദ്യകാല ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍‌‌‌

ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.

ഹൈറേഞ്ചിലെ ആദ്യകാല സര്‍ക്കാര്‍ ആശുപത്രിയായ പട്ടം കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു ഡോക്റ്റര്‍ അവധിയില്‍ പ്രവേശിച്ചതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി.മോര്‍ച്ചറി ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ആയിരക്കണക്കിന് രോഗികളായി എതിതിരുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായി ഇവിടുത്തെ സേവനങ്ങള്‍ സര്‍ക്കാര്‍ നിറുത്തലാക്കുകയായിരുന്നു.

നെടുംങ്കണ്ടം, പാമ്പാടുംപാറ, ശാന്തന്‍പാറ തുടങ്ങിയ പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് പട്ടം കോളനി ആശുപത്രി ക്യാന്‍സര്‍ രോഗികള്‍ ഏറെയുള്ള തോട്ടം തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍യൂണിറ്റും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടങ്ങളും അടിസ്ഥാന സൌകര്യവികസനത്തിന് സ്ഥലവുമുള്ള ആശുപത്രിയിലെ സേവനങ്ങള്‍ ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പ് നിറുത്തലാക്കുകയായിരുന്നു.

ദിവസവും 200 മുതല്‍ 300 രോഗികള്‍ വരെയെത്തുന്ന ഈ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഒരുമാസം മുന്‍പ് സ്ഥലംമാറിപോവുകയും അവശേഷിച്ച ഒരു ഡോക്റ്റര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ തോട്ടം തൊഴിലാളികള്‍ ഉള്‍പെടുന്ന രോഗികള്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

TAGS :

Next Story