വറുതിയുടെ ഒരു മാസം പിന്നിട്ട് അടുക്കളകള്‍
വറുതിയുടെ ഒരു മാസം പിന്നിട്ട് അടുക്കളകള്‍
നോട്ട് പിന്‍വലിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സാധാരണക്കാരുടെ അടുക്കളയില്‍ ഗുരുതര പ്രതിസന്ധിയാണുണ്ടായത്.
നോട്ട് പിന്‍വലിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സാധാരണക്കാരുടെ അടുക്കളയില്‍ ഗുരുതര പ്രതിസന്ധിയാണുണ്ടായത്. സാധനങ്ങള്‍ വാങ്ങുന്നത് പകുതിയാക്കി കുടുംബ ബജറ്റിനെ പിടിച്ച് നിര്‍ത്താന്‍ പലരും ശ്രമിച്ചു. പണിയില്ലാതായതോടെ രണ്ട് നേരത്തിലേക്ക് ഭക്ഷണമൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തവരും കുറവല്ല.
അടുപ്പ് ഊതിപ്പുകച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നവരാണ് വയനാട്ടിലെ കര്‍ഷക തൊഴിലാളി സ്ത്രീകള്‍. അല്ലെങ്കില്‍ തന്നെ നിത്യവൃത്തി നന്നായി നടക്കാറില്ല. അതിനിടയിലാണ് ഇടിത്തീ പോലെ നോട്ട് പിന്‍വലിക്കല്‍. പണമില്ലാതായതോടെ വേലയുമില്ല, കൂലിയുമില്ല.
ഇടത്തരം കുടുംബങ്ങളിലെ അടുക്കളകള്‍ ബജറ്റ് പാതിയായി വെട്ടിക്കുറച്ച് പ്രതിസന്ധി മറിക്കടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ പലയിടത്തും അതും താളം തെറ്റി. ഭക്ഷണം കഴിക്കാതെ ജീവിക്കാവില്ലല്ലോ. അപ്പോ ഉള്ളത് കൊണ്ട് ഓണം പോലെ.
അടുക്കളയിലെ കഞ്ഞിക്കലത്തില്‍ അവസാന വറ്റ് ശേഷിക്കുന്നുണ്ടോയെന്ന് കൃത്യമായി അറിയാവുന്നത് വീട്ടമ്മമ്മാര്‍ക്കാണ്. മക്കളെ പട്ടിണിക്കിടാതെ വയറ് മുറുക്കിയുടുത്ത് വറുതിയുടെ ഒരു മാസക്കാലം അവര്‍ പിന്നിടുകയാണ്.
Adjust Story Font
16