മുന്‍പില്‍ പുഴയുണ്ട്; എന്നിട്ടും കുടിക്കാന്‍ ശുദ്ധജലമില്ല
മുന്‍പില്‍ പുഴയുണ്ട്; എന്നിട്ടും കുടിക്കാന്‍ ശുദ്ധജലമില്ല
കോളനിയുടെ മുന്നില്‍ തന്നെ പുഴയുണ്ടെങ്കിലും കുടിക്കാന്‍ ശുദ്ധജലമില്ലാതെ വലയുകയാണ് കോഴിക്കോട് വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ആദിവാസികള്‍
കോളനിയുടെ മുന്നില്‍ തന്നെ പുഴയുണ്ടെങ്കിലും കുടിക്കാന്‍ ശുദ്ധജലമില്ലാതെ വലയുകയാണ് കോഴിക്കോട് വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ആദിവാസികള്‍. കുടിവെള്ളത്തിനായി കെട്ടിയുണ്ടാക്കിയ ടാങ്കില്‍ മാലിന്യം നിറഞ്ഞതോടെ പുഴയില്‍ കുഴികുത്തിയെടുത്താണ് ഇവര്‍ വെള്ളമെടുക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഇവര്‍ക്ക് കിട്ടാക്കനിയാണ്.
വിലങ്ങാട് പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം കുഴികുത്തി എടുത്താണ് ഇവര്‍ ഉപയോഗിക്കുന്നത്. മലിനജലമാണെന്നറിയാമെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഇത് തന്നെ കുടിക്കാനും ഉപയോഗിക്കുന്നു. കോളനിക്കാര്‍ക്ക് വെള്ളത്തിനായി പുഴയുടെ അരികില്‍ ഒരു ടാങ്ക് കെട്ടിയിട്ടുണ്ട്. ഈ ടാങ്കും മലിനമായി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മഴ പെയ്താല്‍ മാത്രമേ ടാങ്കിലും വെള്ളമുണ്ടാകൂ.
പരാതിയെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ കോളനിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പൈപ്പിലൂടെ വെള്ളം വരാറുള്ളത് വല്ലപ്പോഴും മാത്രം. പണിയ സമുദായത്തില്‍പ്പെട്ട 55 കുടുംബങ്ങളാണ് അടുപ്പില്‍ കോളനിയിലുള്ളത്.
Adjust Story Font
16