Quantcast

ശബരിമലയിലെ പൂജക്കായി പൂവൊരുക്കുന്ന ശബരീനന്ദനം

MediaOne Logo

Subin

  • Published:

    20 April 2018 11:16 PM GMT

പല നിറത്തിലും മണത്തിലുമുള്ള അരളിയും മുല്ലയും ചെത്തിയും റോസയും ജമന്തിയും തുളസിയുമെല്ലാം ഇവിടെ പൂവിട്ട് നില്‍ക്കുന്നു

ശബരിമലയില്‍ അയ്യപ്പന് സ്വന്തമായി പൂത്തുലഞ്ഞൊരുദ്യാനമുണ്ട്. ദേവസ്വം മരാമത്തിന്റെ കീഴിലാണ് സന്നിധാനത്തെ ശബരീനന്ദനമെന്ന് പേരിട്ട ഈ പൂന്തോട്ടം. ഈ പൂവുകളാണ് സന്നിധാനത്ത് നിത്യപൂജയ്ക്ക് ഉപയോഗിക്കുന്നത്.

പുഷ്പാഭിഷേകം പ്രധാനവഴിപാടായ ശബരിമലയില്‍ പുഷ്പാഭിഷേകപ്രിയന് ഏറെ ഇഷ്ടം ശംഖുപുഷ്പത്തോടാണ്. ഇന്ന് അപൂര്‍വ്വകാഴ്ചയായ് മാറുന്ന ശംഖുപുഷ്പമുള്‍പ്പെടെയുള്ള തനിനാടന്‍ പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട് അയ്യപ്പന്റെ ഈ പൂങ്കാവനത്തില്‍. ശബരിനന്ദനമെന്നാണ് ഈ പൂന്തോട്ടത്തിന്റെ പേര്. പുഷ്പാഭിഷേകത്തിനും മറ്റുമുള്ള പൂക്കള്‍ അതിര്‍ത്തി കടന്നെത്തുന്നുവെങ്കിലും സന്നിധാനത്തെ നിത്യ പൂജയ്ക്കാവശ്യമായ പൂക്കള്‍ എത്തുന്നത് ഇവിടെ നിന്നാണ്.

പല നിറത്തിലും മണത്തിലുമുള്ള അരളിയും മുല്ലയും ചെത്തിയും റോസയും ജമന്തിയും തുളസിയുമെല്ലാം ഇവിടെ പൂവിട്ട് നില്‍ക്കുന്നു. മരാമത്തിന്റെ നിയന്ത്രണത്തിലാണ് ശബരീനന്ദനമൊരുക്കിയിട്ടുള്ളത്. രണ്ടുനേരവും വെള്ളമൊഴിച്ച് പരിപാലിക്കുന്നത് ഇവിടുത്തെ ജീവനക്കാരായ ശശികുമാറും രഘുവുമാണ്. സീസണ്‍ കഴിഞ്ഞാലും ഈ ഉദ്യാനപാലകര്‍ ഇവിടുണ്ട്.

കാട്ടുമൃഗശല്യം രൂക്ഷമായ സന്നിധാനത്ത് ശബരീനന്ദനത്തെ സംരക്ഷിക്കുന്നതിനായി പ്രത്യേക കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്. രാസവളങ്ങളൊക്കെ തന്നെ ശബരീനന്ദനത്തിന് പടിക്കു പുറത്താണ്. സന്നിധാനത്തെ ഗോശാലയിലെ ചാണകമാണ് ഇവിടുത്തെ ചെടികള്‍ക്ക് ആകെയുള്ള വളം.

TAGS :

Next Story