Quantcast

അതിരപ്പള്ളി പദ്ധതി; യുഡിഎഫ് നിലപാട് മാറ്റിയേക്കുമെന്ന് സൂചന

MediaOne Logo

Jaisy

  • Published:

    21 April 2018 8:22 PM GMT

അതിരപ്പള്ളി പദ്ധതി; യുഡിഎഫ് നിലപാട് മാറ്റിയേക്കുമെന്ന് സൂചന
X

അതിരപ്പള്ളി പദ്ധതി; യുഡിഎഫ് നിലപാട് മാറ്റിയേക്കുമെന്ന് സൂചന

നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

അതിരപ്പള്ളി പദ്ധതി വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് പോയേക്കുമെന്ന് സൂചന. നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബാര്‍കോഴ ആരോപണത്തില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലും നാളെ ചര്‍ച്ചയുണ്ടായേക്കും. നാളെ വൈകിട്ട് 3 നാണ് യുഡിഎഫ് യോഗം.

കോണ്‍ഗ്രസിലെ ഭിന്നതയും ഘടകക്ഷികളുടെ അതൃപ്തിയും മൂലം അസ്വസ്ഥമായ സാഹചര്യത്തിലാണ് നാളെ യുഡിഎഫ് നേതൃയോഗം ചേരുന്നത്. ഇടതു സര്‍ക്കാരിനുണ്ടാകുന്ന പ്രതിസന്ധകളെ കാര്യമായ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത കാരണം കഴിയുന്നില്ലെന്ന അഭിപ്രായം ഘടകക്ഷികള്‍ യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ സമരങ്ങളിലേക്ക് പോകാനുള്ള മുന്നൊരുക്കം നാളത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. അതിപ്പള്ളി പദ്ധതി വിഷയം ഇതിന്റെ ആദ്യ പടിയാണ്.

പദ്ധതി പ്രദേശം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയാറാക്കിയ റിപ്പോര്‍ട്ട് നാളെ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. പദ്ധതി വേണ്ടെന്ന നിലപാടെടുക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. പുതിയ നിലപാടിലേക്ക് മുന്നണിയെ കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും സജീവമാണ്. ബാര്‍കോഴ ആരോപണം മുന്‍നിര്‍ത്തി കേരള കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലെ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളും നാളെ നടന്നേക്കും. ജെ ഡി യു, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവര്‍ മുന്നണി പ്രവര്‍ത്തനം സംബന്ധിച്ച അതൃപതിയും യോഗത്തില്‍ അറിയിച്ചേക്കുമെന്നാണ് സൂചന.

TAGS :

Next Story