നാളികേര പാര്‍ക്ക്: മണിമല എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്
നാളികേര പാര്‍ക്ക്: മണിമല എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്
നാളികേര പാര്‍ക്കിനായി കോഴിക്കോട് വേളത്തെ മണിമല എസ്റ്റേറ്റ് എടുത്തതിലെ ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍
നാളികേര പാര്‍ക്കിനായി കോഴിക്കോട് വേളത്തെ മണിമല എസ്റ്റേറ്റ് എടുത്തതിലെ ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച ഗൌരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും റവന്യൂമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കോഴിക്കോട് വേളത്ത് നാളികേര വ്യവസായ പാര്‍ക്കിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. 131 ഏക്കര്‍ വരുന്ന മണിമല എസ്റ്റേറ്റാണ് പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കെ 2010ലാണ് കുറ്റ്യാടി നാളികേര വ്യവസായ പാര്‍ക്ക് പ്രഖ്യാപിച്ചത്. സ്ഥലമെടുപ്പ് ഫാസ്റ്റ്ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടി രൂപയും വകയിരുത്തി. ഒരു വര്‍ഷത്തിനകം പദ്ധതി തുടങ്ങുമെന്നും അതിവേഗം ഭൂമി ഏറ്റെടുക്കണമെന്നും കാണിച്ച് കെഎസ്ഐഡിസി എംഡി കൊയിലാണ്ടി എല്‍എ തഹസില്‍ദാര്‍ക്ക് കത്തും അയച്ചു.
2012 ഫെബ്രുവരിയില്‍ സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയായി. സ്ഥലമെടുപ്പിന് കാണിച്ച തിടുക്കം പിന്നീടുണ്ടായില്ല. ഭൂമി ഏറ്റെടുത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും നാളികേര വ്യവസായ പാര്‍ക്ക് കടലാസില്‍ ഒതുങ്ങുകയാണ്.
Adjust Story Font
16