മലബാര്‍ സിമന്റ്സിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജയരാജന്‍
മലബാര്‍ സിമന്റ്സിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജയരാജന്‍
സംരംഭകത്വ വികസനവും നിക്ഷേപ പ്രോത്സാഹനവും ലക്ഷ്യമിട്ട് മീഡിയവണ്‍ മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നടത്തിയ ഗോ കേരള പദ്ധതിയുടെ സമാപിച്ചു
മലബാര്‍ സിമന്റ്സ് വഴി കേരളത്തില്‍ സിമന്‍റ് വിലകുറച്ച് വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്ന് വ്യവസായമന്ത്രി ഇപി ജയരാജന്‍. ബില്‍ഡിംഗ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മീഡിയവണിന്റെ ഗോ കേരള കാമ്പയിന്‍റെ സമാപന ചടങ്ങിലാണ് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയത്.
തകര്‍ച്ചയില്‍ നിന്ന് മലബാര്‍ സിമന്‍റ്സിനെ രക്ഷിക്കുമെന്ന സൂചനയാണ് മന്ത്രി ഇ പി ജയരാജന്‍ നല്‍കിയത്. സംസ്ഥാനത്ത് അടിക്കടി സിമന്റ് വില ഉയരുന്നതിന് പിന്നില്‍ വന്‍കിട കച്ചവടക്കാരാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ വില കുറച്ച് മലബാര്‍ സിമന്റ്സ് വഴി സിമന്‍റ് വിതരണം ചെയ്യാനാണ് ശ്രമം. ചില പരിസ്ഥിതി സംഘടനകള്‍ അന്യായമായി സമരം നടത്തുന്നുവെന്ന വിമര്‍ശവും മന്ത്രിക്കുണ്ട്.
സംസ്ഥാനത്തെ ബില്‍ഡിംഗ് നിയമം സംരഭകര്‍ക്ക് വ്യവസായം തുടങ്ങാന്‍ വിലങ്ങ് തടിയായി നില്‍ക്കുകയാണന്ന് മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. മീഡിയവണിന്റെ ഗോ കേരള കാംപയനിലെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രിമാര്‍.
Adjust Story Font
16