എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പ്: എസ്എഫ്ഐക്കെതിരെ ക്രമക്കേട് ആരോപണം
എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പ്: എസ്എഫ്ഐക്കെതിരെ ക്രമക്കേട് ആരോപണം
കലോത്സവ നടത്തിപ്പിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കലോത്സവ നടത്തിപ്പിനായി സര്‍വകലാശാല യൂണിയന്‍ സംഘാടക സമിതിയെ ഏല്‍പിച്ച തുകയുടെ വിനിയോഗത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. കലോത്സവ നടത്തിപ്പിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവത്തിന്റെ നടത്തിപ്പ് പാളിയത് സംഘാടനത്തിന് ചുക്കാന്‍ പിടിച്ച എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറായിരുന്ന എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സജിത് പി ആനന്ദജിനെതിരെ സംഘടനയിലും സിപിഎം നേതൃത്വത്തിലും അമര്‍ഷം ശക്തമാണ്. സര്‍വകലാശാല യൂണിയനും പ്രാദേശികമായി രൂപീകരിക്കുന്ന സ്വാഗത സംഘവും ചേര്‍ന്നാണ് കലോത്സവം നടത്തിയത്. കലോത്സവ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ക്ക് സര്‍വകലാശാല നല്‍കിയ 10.5 ലക്ഷം രൂപ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സ്വകാര്യ അക്കൗണ്ടുകള്‍ വഴി മാറ്റിയെടുത്താണ് വിവാദത്തിന് തുടക്കമിട്ടത്. യൂണിയന്‍ ഫണ്ട് കൂടാതെ പുറത്ത് നിന്ന് പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് ഇനങ്ങളിലും പണം വാങ്ങിയിരുന്നു.
കലോത്സവ വേദിയില്‍ സിനിമാ ചിത്രീകരണത്തിനായി മൂന്നര ലക്ഷം രൂപ പൂമരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘാടകര്‍ക്ക് നല്‍കിയിരുന്നു ഈ തുകയെ സംബന്ധിച്ചും വ്യക്തതയില്ല. കലോത്സവ നടത്തിപ്പ് പരാജയമായത് വിവാദമായതോടെ സിപിഎം ജില്ലാ നേതൃത്വം അവസാന ദിനങ്ങളില്‍ സംഘാടനം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നീക്കം
ജില്ലാ സെക്രട്ടറി സജിത് പി ആനന്ദിനോട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ അടുത്ത ദിവസം ചേരുന്ന എസ്എഫ്‌ഐ സംസ്ഥാന സമിതി വിഷയം പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചന.
Adjust Story Font
16