പൾസർ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പൊലീസ് ചോദ്യം ചെയ്തു
പൾസർ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പൊലീസ് ചോദ്യം ചെയ്തു
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായത്.
പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായത്.
പൾസർ സുനിയുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് അഭിഭാഷകനായ പ്രതീഷിന്റെ ഓഫീസിൽ നിന്ന് കണ്ടെടുത്ത സാഹചര്യത്തിലാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. രാവിലെ 10.30ന് ഒരു സംഘം അഭിഭാഷകരോടൊപ്പം ആണ് പ്രതീഷ് ചാക്കോ ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ജി ബാബു കുമാർ നേരിട്ട് തന്നെ ഇയാളിൽ നിന്നും മൊഴി എടുത്തു.
നടിയുടെ ദൃശ്യങ്ങൾ പകർത്തി എന്ന് കരുതുന്ന മൊബൈൽഫോൺ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. കേസിൽ നിര്‍ണായക തെളിവായി കണക്കാക്കുന്ന മൊബൈൽ ഫോൺ, പെൻഡ്രൈവ്, മെമ്മറി കാർഡ്, എന്നിവയെ കുറിച്ച് ചോദിച്ചതായാണ് സൂചന. കൂടാതെ പ്രതികളെ ഒളിവിൽ താമസിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം ചോദിച്ചു.
ചോദ്യം ചെയ്യലിനെതിരെ അഭിഭാഷകർക്ക് ഇടയിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. കക്ഷികൾ വെളിപ്പെടുത്തുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ ആകില്ല എന്ന നിലപാടാണ് അഭിഭാഷകരുടേത്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യപേക്ഷ നല്‍കിയിരുന്നു. എന്നാൽ 23 വരെ അറസ്റ്റ് ചെയ്യരുതെന്നും അഭിഭാഷകൻ നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്.
Adjust Story Font
16