ദുരിതജീവിതത്തിനൊടുവില്‍ സുമയ്ക്ക് കിടപ്പാടമൊരുങ്ങുന്നു
ദുരിതജീവിതത്തിനൊടുവില്‍ സുമയ്ക്ക് കിടപ്പാടമൊരുങ്ങുന്നു
മീഡിയവണ്‍ വാര്‍ത്തയാണ് സുമയ്ക്കും കുടുംബത്തിനും തുണയായത്
പൊക്കാളിപാടത്തിന് നടുവില്‍ മൂന്ന് പെണ്‍മക്കളുമായി കഴിഞ്ഞ അമ്മ സുമയ്ക്ക് വീട് വയ്ക്കാന്‍ ഭൂമിയായി. ഖത്തറിലെ ഒരു സംഘം സുമനസുകളാണ് വീട് വയ്ക്കാനായി 4 സെന്റ് ഭൂമി സുമയ്ക്കും മക്കള്‍ക്കും വാങ്ങിനല്‍കിയത്. മീഡിയവണ്‍ വാര്‍ത്തയാണ് സുമയ്ക്കും കുടുംബത്തിനും തുണയായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നെടുങ്ങാടിലെ പൊക്കാളിപാടത്തിനു നടുവില്‍ ദുരിതജീവതം നയിക്കുന്ന സുമയേയും പെണ്‍മക്കളേയും ഞങ്ങള്‍ ആദ്യമായി കണ്ടത്. പാടത്തെ വലവലിച്ച് ഉപജീവനം നടത്തുന്ന ആ അമ്മയും കുഞ്ഞുങ്ങളും ഒട്ടും സുരക്ഷിതമല്ലാതെ കഴിയുന്നത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഖത്തറിലെ ഒരുകൂട്ടം സുമനസുകള്‍ ഒത്തുചേര്‍ന്ന് കാരുണ്യം എന്ന വാട്സ് അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സുമയ്ക്കും മക്കള്‍ക്കും വീട് വെക്കാനായി സ്ഥലം വാങ്ങാന്‍ പദ്ധതിയിട്ടത്. ഒടുവില്‍ മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 4 സെന്റ് സ്ഥലം കഴിഞ്ഞ മാസം സുമയുടേയും മക്കളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. വീട് വയ്ക്കാനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പൊക്കാളിപാടത്തെ അരക്ഷിതജീവിതത്തില്‍ നിന്ന് സുരക്ഷിതമായ ഒരു കരയിലേക്ക് മാറാനാകുന്നുവെന്നതിന്റെ സന്തോഷത്തിലാണ് ഇന്നീ കുടുംബം.
Adjust Story Font
16