Quantcast

വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി

MediaOne Logo

Sithara

  • Published:

    21 April 2018 3:03 PM GMT

വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി
X

വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി

മണിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന വന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ മണിയില്‍ നിന്ന് പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും

സി പി എം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് നടക്കുന്നത് നാളെയും മറ്റെന്നാളുമായി സംസ്ഥാന കമ്മിറ്റി ചേരും. മണിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന വന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ മണിയില്‍ നിന്ന് പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും. തുടര്‍ന്ന് രണ്ട് ദിവസം നടക്കുന്ന സംസ്ഥാന സമിതി യോഗവും മണിയുടെ പ്രസ്താവന ചര്‍ച്ച ചെയ്യും. മണിയുടെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തില്‍ വിശദീകരണം തേടിയ ശേഷം നടപടി വേണമോയെന്ന കാര്യം പാര്‍ട്ടി ആലോചിക്കും. ഇക്കാര്യത്തില്‍ മണിക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. ഇടക്കിടെ മണിയുടെ ഭാഗത്ത് നിന്ന് വിവാദ പ്രസ്താവകള്‍ വരുന്നത് പാര്‍ട്ടി നേതൃത്വത്തേയും ചൊടിപ്പിച്ചിട്ടുണ്ട്.

മൂന്നാര്‍ കയ്യേറ്റ വിഷയവും സജീവ ചര്‍ച്ചയായി യോഗത്തില്‍ വരും. കുരിശ് പൊളിച്ചതിനെ വിര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാടിന് നേതൃയോഗങ്ങളുടെ പിന്തുണ ലഭിച്ചേക്കും. സിപിഐ പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നതിനും നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉണ്ടാകും.

മറ്റന്നാള്‍ മുതല്‍ സിപിഐയുടെ നേതൃയോഗങ്ങളും ആരംഭിക്കും. മറ്റന്നാള്‍ എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം കൌണ്‍സില്‍ യോഗവുമാണ് നടക്കുന്നത്. മൂന്നാര്‍ വിഷയത്തില്‍ റവന്യൂ വകുപ്പിന് പിന്തുണയും മുഖ്യമന്ത്രിക്കും എം എം മണിക്കുമെതിരെ യോഗത്തില്‍ വിമര്‍ശവും ഉയര്‍ന്നേക്കും.

TAGS :

Next Story