തീരദേശ മേഖലയില്‍ മാലിന്യപ്രശ്നം രൂക്ഷം
തീരദേശ മേഖലയില്‍ വര്‍ധിച്ചുവരുന്ന മാലിന്യ നിക്ഷേപം പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.
തീരദേശ മേഖലയില്‍ വര്‍ധിച്ചുവരുന്ന മാലിന്യ നിക്ഷേപം പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. മഴക്കാലത്ത് എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയാണ് ഇതോടെ രൂപപ്പെടുന്നത്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യം ഒരു തടസ്സവുമില്ലാതെ ആളുകള്‍ പൊന്നാനി ബീച്ചില്‍ നിക്ഷേപിക്കുകയാണ്. ബീച്ചിനോട് ചേര്‍ന്ന കാനകളില്‍ രൂക്ഷ ഗന്ധത്തോടെ മാലിന്യം കെട്ടിക്കിടക്കുന്നു. മഴ പെയ്യുന്നതോടെ സ്വാഭാവികമായും ഉണ്ടാകുന്ന വെള്ളക്കെട്ടില്‍ ഈ മാലിന്യങ്ങള്‍ കലരും. എലിപ്പനി, വയറിളക്കം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യമാണിത്.
വാര്‍ഡ് തല ശുചീകരണ സമിതികള്‍ക്ക് ഇരുപത്തയ്യായിരം രൂപ വരെ ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്. മഴക്ക് മുന്‍പ് ഫലപ്രദമായ ശുചീകരണം നടന്നില്ലെങ്കില്‍ തീരദേശ മേഖലയില്‍ നിന്നും ആശങ്കാജനകമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. തീരദേശ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുണ്ട്. ഇത് കൂടി പരിഹരിച്ചാലേ ചികില്‍സയും ബോധവല്‍ക്കരണവും കാര്യക്ഷമമായി നടത്താനാകൂ.
Adjust Story Font
16