Quantcast

15 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനുള്ള അനുമതിയുടെ മറവില്‍ പൊട്ടിക്കുന്നത് 8000 കിലോ വരെ

MediaOne Logo

admin

  • Published:

    21 April 2018 1:06 AM GMT

15 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനുള്ള അനുമതിയുടെ മറവില്‍ പൊട്ടിക്കുന്നത് 8000 കിലോ വരെ
X

15 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനുള്ള അനുമതിയുടെ മറവില്‍ പൊട്ടിക്കുന്നത് 8000 കിലോ വരെ

വെടിക്കെട്ട് നടക്കുന്നിടത്ത് നിന്ന് നൂറ് മീറ്റര്‍ വരെ ആളുകളെ ഒഴിപ്പിക്കണമെന്ന വ്യവസ്ഥയടക്കം ഒരു നിയന്ത്രണവും പാലിക്കാതെ വെടിക്കെട്ട് നടത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.

വെടിക്കെട്ട് നടക്കുന്നിടത്ത് നിന്ന് നൂറ് മീറ്റര്‍ വരെ ആളുകളെ ഒഴിപ്പിക്കണമെന്ന വ്യവസ്ഥയടക്കം ഒരു നിയന്ത്രണവും പാലിക്കാതെ വെടിക്കെട്ട് നടത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. പതിനഞ്ച് കിലോഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള കലക്ടറുടെ അനുമതിയുടെ മറവില്‍ സംഘാടകര്‍ പൊട്ടിക്കുന്നത് 8000 കിലോ വരെ. വെടിക്കെട്ടപകടങ്ങള്‍ കൂടിയിട്ടും വിശദമായ പഠനമോ നടപടിയോ ഉണ്ടായില്ല.

നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെയും മൃഗങ്ങളെയും പൂര്‍ണമായും മാറ്റി നിര്‍ത്തണം, എത്ര ഡസിമല്‍ ശബ്ദമുണ്ടാകുമെന്ന് പരിശോധന നടത്തണം, കത്തിക്കാനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം, അപകട സാധ്യതയില്ലെന്ന് ജില്ലാഭരണകൂടവും പൊലീസും ഉറപ്പ് വരുത്തണം തുടങ്ങിയ നിരവധി നിബന്ധനകളാണുള്ളത്. എന്നാല്‍ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും വെടിക്കെട്ട് നടത്തുന്നതിന് ഇത്തരം കര്‍ശന വ്യവസ്ഥകളുണ്ടങ്കിലും ഒന്നും പാലിക്കാറില്ല. പതിനഞ്ച് കിലോ വെടിമരുന്ന് ഉപയോഗിക്കാനുള്ള അനുമതി നല്‍കുമാനെ ജില്ലാ കലക്ടര്‍ക്ക് അധികാരമുള്ളു. ഈ അനുമതിയുടെ മറവില്‍ 8000 കിലോഗ്രാം വരെ കത്തിക്കുന്ന ആഘോഷ കമ്മറ്റികളുണ്ട്. സ്‌ഫോടക വസ്തുക്കളുപയോഗിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവസാന നിമിഷം അനുമതി നേടിയെടുക്കും. പല ആഘോഷകമ്മിറ്റികളും അനുമതിക്ക് പോലും കാത്തിരിക്കാറില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് അന്വേഷണവും നടപടിയും ഉണ്ടാകുന്നത്.

TAGS :

Next Story