ഗെയില്‍ സമരം: 42 പേര്‍ റിമാന്‍ഡില്‍, അന്‍പതോളം പേര്‍ക്ക് പരിക്ക്
ഗെയില്‍ സമരം: 42 പേര്‍ റിമാന്‍ഡില്‍, അന്‍പതോളം പേര്‍ക്ക് പരിക്ക്
സംഘർഷത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 21 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു.
ഗെയിൽ പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതി പ്രവർത്തകർക്ക് നേരെയുള്ള പോലീസ് ലാത്തിചാർജ്ജിൽ 50 ഓളം പേർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 21 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു.
ഇന്നലെ നടന്ന അക്രമത്തിൽ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് കേസ്സെടുത്തത്. 42 പേരെ റിമാന്‍ഡ് ചെയ്തു. 21 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. മുക്കം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി സമരസമിതി പ്രവർത്തകർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജുൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നും സമരം തുടരുമെന്ന് ഗെയിൽ വിരുദ്ധ സമര സമിതി അറിയിച്ചു.
Adjust Story Font
16