Quantcast

സൂര്യാതപം: രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ പുറത്തിറങ്ങരുത്

MediaOne Logo

admin

  • Published:

    21 April 2018 2:49 AM GMT

sunburn; Another death in the state,LATEST NEWS
X

സൂര്യാതപം: രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ പുറത്തിറങ്ങരുത്

സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്.

സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുകയാണ്.

സംസ്ഥാനത്ത് താപതരംഗം ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് മണി വരെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.

അവധിക്കാലമായതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. വീട്ടമ്മമാര്‍ അധിക സമയം അടുക്കളയില്‍ ചിലവഴിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വഴിയില്‍ ആരെങ്കിലും വീണ് കിടക്കുന്നത് കണ്ടാല്‍ ആശുപത്രികളിലെത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. 11- മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ വെയിലത്ത് പണിയെടുക്കന്നതില്‍ നിന്ന് തൊഴിലാളികള്‍ മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

TAGS :

Next Story