Quantcast

സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

MediaOne Logo

Subin

  • Published:

    21 April 2018 6:41 AM GMT

മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിലൂടെ ഭരണഘടനാ ബാധ്യത ലംഘിച്ച നാല്​ സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്.

മന്ത്രിസഭാ യോഗത്തിൽ നിന്ന്​ വിട്ടു നിന്ന സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയാണ് ഈ വിഷയം പരിഗണിക്കേണ്ടതെന്നും ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്

മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിലൂടെ ഭരണഘടനാ ബാധ്യത ലംഘിച്ച നാല്​ സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്​ടപ്പെടുത്താനിടയാക്കിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്​ സുനിൽകുമാർ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ സിനിമാ പ്രവർത്തകനായ ആലപ്പി അഷ്​റഫാണ് ഹരജി നൽകിയത്.

മറ്റൊരു മന്ത്രിയോടുള്ള നീരസത്തിന്‍റെ ഭാഗമായി​ നവംബർ 15ന്​ നാല്​ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്​കരിച്ചത് സത്യപ്രതിജ്​ഞാ ലംഘനമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. മ​ന്ത്രിമാരായി തുടരാൻ ഇവർ ​അയോഗ്യരാണെന്നും പ്രധാന നയതീരുമാനങ്ങളെടുക്കുന്നതിൽ നിന്ന്​ മുഖ്യമന്ത്രി ഇവരെ തടയണമെന്നും ഉത്തരവിടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഹരജിക്കാരന് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിക്കാമെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബഞ്ച് ഹരജി തള്ളിയത്.

TAGS :

Next Story