ശബരിമല മകരവിളക്കുത്സവത്തിനായി ഒരുങ്ങി
ശബരിമല മകരവിളക്കുത്സവത്തിനായി ഒരുങ്ങി
മകരവിളക്ക് കണ്ട് തൊഴുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പെ അയ്യപ്പന്‍മാര്‍ പൂങ്കാവനത്തില്‍ വിവിധ ഇടങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്
മകരവിളക്കുത്സവത്തിനായി ഒരുങ്ങി ശബരിമല സന്നിധാനം. മകരവിളക്ക് കണ്ട് തൊഴുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പെ അയ്യപ്പന്‍മാര്‍ പൂങ്കാവനത്തില്‍ വിവിധ ഇടങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദര്‍ശനത്തിനായെത്തുന്നവരുടെ ബാഹുല്യം കൂടിയായതോടെ വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.
മകരവിളക്കിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാണ്ടിത്താവളത്തിലും മലഞ്ചരിവുകളിലുമായി അയ്യപ്പന്‍മാര്‍ പര്‍ണശാലകള്‍ ഒരുക്കിയിരുന്നു. അടിക്കാട് വെട്ടിയൊരുക്കി തുണിയും പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ചാണ് പര്‍ണശാലകള്‍ തീര്‍ത്തിരിക്കുന്നത്. സ്വന്തമായി ഭക്ഷണമൊരുക്കിയും മറ്റുമാണ് ഇവര്‍ ഇവിടെ കഴിയുന്നത്. വൈദ്യുതി വിളക്കുകകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തെയും ലഭ്യമായ ഒഴിഞ്ഞ ഇടങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണ് അയ്യപ്പന്‍മാര്‍ രാപകല്‍ ചെലവഴിക്കുന്നത്. ഭജനയും ക്ഷേത്ര ദര്‍ശനവുമൊക്കെയാണ് ദിനചര്യ. സന്നിധാനത്തെ തിരക്ക് അനിയന്ത്രിതമായതോടെ അധികൃതരും ജാഗ്രതയിലാണ്. മകരജ്യോതി ദര്‍ശനത്തിനായുള്ള 8 വ്യൂ പോയിന്റുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14 ന് വൈകീട്ട് 6 മണിയോടെ നടക്കുന്ന ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിലെ മകര ജ്യോതി ദര്‍ശനം.
Adjust Story Font
16