പെരിന്തല്‍മണ്ണയില്‍ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ മഞ്ഞളാംകുഴി അലി
പെരിന്തല്‍മണ്ണയില്‍ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ മഞ്ഞളാംകുഴി അലി
മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങളും അലിഗഡ് ഓഫ് ക്യാപസിനോട് ഉളള അവഗണനയുമാണ് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നത്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ തീപാറും പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശശികുമാറും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലി 9934 വോട്ടിനാണ് പെരിന്തല്‍മണ്ണയില്‍നിന്നും വിജയിച്ചത്. വിജയം ആവര്‍ത്തിക്കുമെന്ന് അലി ഉറച്ച് വിശ്വാസിക്കുന്നു.
എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും താന്‍ നടപ്പിലാക്കിയ വികസനങ്ങള്‍ പറഞ്ഞാണ് അലി വോട്ടുതേടുന്നത്. എന്നാല്‍ മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങളും അലിഗഡ് ഓഫ് ക്യാപസിനോട് ഉളള അവഗണനയുമാണ് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നത്. മുന്‍ എംഎല്‍എ ആയിരുന്ന വി.ശശികുമാര്‍ അന്ന് നടപ്പാക്കിയ വികസനങ്ങളും ഉയര്‍ത്തികാട്ടുന്നു.
അഡ്വക്കറ്റ് എം.കെ സുനിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സലീം മമ്പാട് വെല്‍ഫെയര്‍പാര്‍ട്ടിക്കുവേണ്ടി പെരിന്തല്‍മണ്ണയില്‍നിന്നും ജനവിധി തേടുന്നു. എസ്ഡിപിഐയും പ്രചരണ രംഗത്ത് സജീവമാണ്. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ സ്വാധീനമുളള പെരിന്തല്‍മണ്ണയില്‍ ഇത്തവണ എന്തും സംഭവിക്കാം.
Adjust Story Font
16