വെടിക്കെട്ട് ദുരന്തങ്ങള്‍ തടയാന്‍ എക്സ്പ്ലോസീവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ശിപാര്‍ശ
വെടിക്കെട്ട് ദുരന്തങ്ങള്‍ തടയാന്‍ എക്സ്പ്ലോസീവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ശിപാര്‍ശ
വെടിക്കെട്ട് ദുരന്തങ്ങള്‍ തടയാന്‍ എക്സ്പ്ലോസീവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് പുറ്റിങ്ങല്‍ ദുരന്തം അന്വേഷിച്ച കേന്ദ്ര കമ്മിഷന്റെ ശിപാര്‍ശ.
വെടിക്കെട്ട് ദുരന്തങ്ങള്‍ തടയാന്‍ എക്സ്പ്ലോസീവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് പുറ്റിങ്ങല്‍ ദുരന്തം അന്വേഷിച്ച കേന്ദ്ര കമ്മിഷന്റെ ശിപാര്‍ശ. വെടിക്കെട്ടുകാര്‍ക്കുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ പരിഷ്കരിക്കണം. വെടിമരുന്നുകള്‍ ജില്ലാ ഭരണകൂടം രാസപരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമെ വെടിക്കെട്ടിന് അനുമതി നല്‍കാവൂ എന്നും കേന്ദ്ര കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസിവ്.
15 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ദുരുപയോഗം ചെയ്താണ് നിലവില്‍ വന്‍തോതില്‍ വെടിക്കെട്ടുകള്‍ നടത്തിവരുന്നത്. ഈ ലൈസന്‍സ് എടുത്തുകളയും. ഇനി മുതല്‍ കൂടുതല്‍ കര്‍ശന പരിശോധനകളും വ്യവസ്ഥകളോടെയും അനുവദിക്കപ്പെടുന്ന 100 കിലോ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാകും വെടിക്കെട്ടിന് അനുമതി. വെടിക്കെട്ട് നടത്തുന്നവര്‍ യോഗ്യത പരീക്ഷ പാസാകണം. ഇവര്‍ക്കായി ഫയര്‍വര്‍ക്സ് ഡിസ്പ്ലേ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
വെടിക്കെട്ടിന്റെ സംഘാടകര്‍ക്ക് കുറഞ്ഞത് 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാവുന്ന സംഭരണ കേന്ദ്രം നിര്‍ബന്ധമാക്കും. വെടിക്കെട്ടിന് ഒരു മാസം മുന്‍പ് തന്നെ ഇതിന് ലൈസന്‍സ് നേടിയിരിക്കണം. നാല് ദിവസം മുന്‍പ് വെടിമരുന്നുകള്‍ എത്തിക്കണം. ജില്ലാ കളക്ടര്‍ വിദഗ്ധരെക്കൊണ്ട് വെടിമരുന്നിന്റെ രാസപരിശോധന നടത്തി നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാ ജില്ലാ കളക്ടറേറ്റിലും എക്സ്പ്ലോസീവ് ഡെസ്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനായി ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തണം. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2008ലെ എക്സ്പ്ലോസീവ് റൂള്‍സ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്ര കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്.
Adjust Story Font
16