സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വിഎസ്
സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വിഎസ്
വിമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി; സ്വാഗതം ചെയ്ത് പ്രതിപക്ഷം
സാശ്രയ സമരത്തില്‍ പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സമരം ചെയ്യുന്ന എംഎല്‍എമാരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. സമരം ഒത്തുതീര്‍പ്പാക്കണമെന്ന വിഎസിന്റെ പ്രസ്താവനയെ യുഡിഎഫ് സ്വാഗതം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസിന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ല.
സ്വാശ്രയ വിഷയത്തില്‍ സമരം ചെയ്യുന്ന യുഡിഎഫ് എംഎല്‍എമാരെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം ഒത്തു തീര്‍പ്പാക്കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും വിഎസ് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
വിഎസിന്‍റെ വിമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു.
ഭരണ പരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസിന്‍റെ നിലപാടിനെ വലിയ പ്രാധാന്യത്തോടെയാണ് പ്രതിപക്ഷം കാണുന്നത്.
എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ വിഎസിന്‍റെ ഉപദേശമെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി വെടിയണം. സമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാറെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍ ന്യായമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നുന്ന കാര്യമാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും പറഞ്ഞു.. ജനാധിപത്യ രീതിയിലല്ല സര്‍ക്കാര്‍ സമരങ്ങളെ കാണുന്നതെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറിലും വി എസിന് അഭിപ്രായ വ്യത്യാസമുണ്ടന്നാണ് സൂചന. സഭാ സമ്മേളനത്തില്‍ വി.എസിന്‍റെ അഭിപ്രായം പ്രതിപക്ഷം ആയുധമാക്കും. യുഡിഎഫ് എംഎല്‍മാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്
Adjust Story Font
16