Quantcast

വിദ്യാര്‍ഥികളുടെ സൌജന്യ യാത്രക്ക് തടയിടാനൊരുങ്ങി കെ എസ് ആര്‍ ടി സി

MediaOne Logo

admin

  • Published:

    22 April 2018 12:53 PM GMT

സ്വകാര്യ-എയിഡഡ് സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നവരെ ഒഴിവാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൌജന്യം പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം

വിദ്യാര്‍ഥികളുടെ സൌജന്യ യാത്രക്ക് തടയിടാനൊരുങ്ങി കെ എസ് ആര്‍ ടി സി. കണ്‍സഷന്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നതില്‍ മാനദണ്ഡം കൊണ്ടുവരാനാണ് കെ എസ് ആര്‍ ടി സിയുടെ ആലോചന. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടി കെ എസ് ആര്‍ ടി സി എം ഡി സര്‍ക്കാരിന് കത്ത് നല്‍കി.

കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സൌജന്യയാത്രകള്‍ നിയന്ത്രിക്കാനുള്ള നീക്കവുമായി കെ എസ് ആര്‍ ടി സി രംഗത്തെത്തിയിട്ടുള്ളത്.

എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കുന്നത് നിര്‍ത്തണമെന്നാണ് പ്രധാന ആവശ്യം.സ്വകാര്യ-എയിഡഡ് സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നവരെ ഒഴിവാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൌജന്യം പരിമിതപ്പെടുത്തണം.

അല്ലെങ്കില്‍ ബിപിഎല്‍ കുട്ടികള്‍ക്ക് മാത്രമാകണം കണ്‍സഷന്‍. വിദ്യാര്‍ഥി കണ്‍സഷന്‍ വകയില്‍ മാത്രം പ്രതിവര്‍ഷം 42 കോടി രൂപയാണ് കെ എസ് ആര്‍ ടിസിയുടെ സാന്പത്തിക ബാധ്യത.

ശന്പളത്തിനും പെന്‍ഷനും പോലും പണം കണ്ടെത്താനാകാത്ത നിലയില്‍ സൌജന്യങ്ങള്‍ തുടരാനാകില്ലെന്നും മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കെ എസ് ആര്‍ ടി സി എം ഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. വിവിധ തൊഴിലാളി യൂണിയനുകളുടെ പിന്തുണയും ഇക്കാര്യത്തില്‍ കെ എസ് ആര്‍ ടി സിക്കുണ്ട്. എന്നാല്‍ മുന്‍പ് സമാനമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ വിദ്യാര്‍ഥി പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെയിരുന്ന സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല

TAGS :

Next Story