യെച്ചൂരിക്കെതിരായ അക്രമം: സംസ്ഥാന വ്യാപകമായി പ്രതിഷേധം
യെച്ചൂരിക്കെതിരായ അക്രമം: സംസ്ഥാന വ്യാപകമായി പ്രതിഷേധം
ആര്‍എസ്എസിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്ന് കോടിയേരി; ഡല്‍ഹിയില്‍ അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിനെ അറിയിച്ചിരുന്നതായി പിണറായി
സീതാറാം യെച്ചൂരിയെ ആക്രമിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്നും കോടിയേരി. ഡല്‍ഹിയില്‍ അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിനെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സിപിഎം ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി ഒളവണ്ണയില്‍ സിപിഎമ്മിന്‍റെയും ബേപ്പൂരില്‍ ബിജെപിയുടെയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന് കേരള പൊലീസ് ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിനെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 5ന് തന്നെ ഡല്‍ഹി പൊലീസ് കമ്മീഷണറേയും സെക്യുരിറ്റി ചുമതലയുള്ള ജോയിന്‍റ് കമ്മീഷണറേയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി പൊലീസ് ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ എസ് എസിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും കോടിയേരി പറഞ്ഞു.
Adjust Story Font
16