കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം
കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം
സമാധാന ശ്രമങ്ങളെക്കുറിച്ച് അണികളെ ബോധവാന്മാരാക്കാന്‍ സിപിഎമ്മും ബിജെപിയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും
കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാന ശ്രമങ്ങളെക്കുറിച്ച് അണികളെ ബോധവാന്മാരാക്കാന്‍ സിപിഎമ്മും ബിജെപിയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സമാധാന ചര്‍ച്ചകളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതായിരുന്നു ഇന്ന് നടന്ന സിപിഎം - ബിജെപി ഉഭയകക്ഷി ചര്‍ച്ച. ഗസ്റ്റ് ഹൌസില്‍ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ആര്‍.എസ്.എസ് നേതാവ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.പി.എം സ്വാധീന മേഖലകളില്‍ ബി.ജെ.പിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തതാണ് പലപ്പോഴും അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി മറുപടി നല്കി. മേല്‍ത്തട്ടില്‍ നടക്കുന്ന സമാധാന നീക്കങ്ങള്‍ അണികളിലെത്തുന്നില്ലാ എന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതു വികാരം. ഇതിന് പരിഹാരമായി വരുന്ന പത്ത് ദിവസം ജില്ലയില്‍ ഇരു പാര്‍ട്ടികളും സമാധാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷബാധിത മേഖലകളായ തലശേരിയിലും പയ്യന്നൂരിലും പ്രത്യേക സമാധാന ചര്‍ച്ചകള്‍ നടത്തും.
ഉഭയ കക്ഷി ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും സമാധാന ശ്രമങ്ങള്‍ക്ക് ചര്‍ച്ച കരുത്ത് പകരുമെന്നും കുമ്മനം പ്രതികരിച്ചു. സമാധാന ശ്രമങ്ങള്‍ വിലയിരുത്താന്‍ പത്ത് ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരാനും ഇരു പാര്‍ട്ടികളുടെ നേതാക്കളും തീരുമാനമെടുത്തിട്ടുണ്ട്.
Adjust Story Font
16