എ കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശം അനിശ്ചിതത്വത്തില്‍
എ കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശം അനിശ്ചിതത്വത്തില്‍
ഫോൺ കെണി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടിയതോടെ എ കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശം അനിശ്ചിതത്വത്തിലായി.
ഫോൺ കെണി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടിയതോടെ എ കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശം അനിശ്ചിതത്വത്തിലായി. വിചാരണ നടപടികൾ പൂർത്തിയാകും വരെ ഇനി അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വരും.
എൻസിപി മന്ത്രിമാർ രണ്ട് പേരും നിയമ നടപടിയുടെ പേരിൽ പുറത്തുപോയപ്പോൾ, ആ മന്ത്രി സ്ഥാനം എൽഡിഎഫ് ഒഴിച്ചിടുകയാണുണ്ടായത്. കുറ്റവിമുക്തനായി തിരിച്ചു വരുന്നത് ആരാണോ അയാൾക്ക് മന്ത്രി സ്ഥാനം നൽകാമെന്നാണ് എൽഡിഎഫ് ധാരണ. ഹൈക്കോടതി നടപടിയോടെ എ കെ ശശീന്ദ്രന് തിരിച്ചടിയായിരിക്കുകയാണ്.
താൻ കാണിച്ച ധാർമികത മറ്റാരും കാണിച്ചിട്ടില്ലെന്ന് ശശീന്ദ്രൻ പറയുന്നത് പാർട്ടിക്കുള്ളിലെ പടല പിണക്കത്തെ കുറിച്ച് തന്നെയാണ്. കേസ് ഒത്തുതീർപ്പിന് പരാതിക്കാരി തയ്യാറാകുമ്പോഴും കോടതി ഇക്കാര്യം പരിഗണിക്കാതെ മുന്നോട്ടു പോകുകയാണെങ്കിൽ എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം അകലെയാകും.
Adjust Story Font
16