അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികളോട് സർക്കാര്‍ അവഗണന
അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികളോട് സർക്കാര്‍ അവഗണന
2005 ൽ കാണാതയവരുടെ കുടുംബാംഗങ്ങൾക്ക് പോലും മരണ സർട്ടിഫിക്കറ്റ് നൽകുന്നില്ല
കടലിൽ അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികളോട് സർക്കാരിന്റെ അവഗണന. 2005 ൽ കാണാതയവരുടെ കുടുംബാംഗങ്ങൾക്ക് പോലും മരണ സർട്ടിഫിക്കറ്റ് നൽകുന്നില്ല. തുച്ഛമായ ആനുകൂല്യം മാത്രമാണ് ആശ്രിതർക്ക് നൽകുന്നത്.
കൊല്ലം അഴീക്കല്‍ തുറമുഖത്തിന് സമീപം 2005 ഡിസംബര്‍ 26 നാണ് കപ്പല്‍ ബോട്ടിലിടിച്ച് അപകടം. കൊല്ലപ്പെട്ട 5 മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നല്‍കിയത് ആനുകൂല്യം മാത്രം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. അപകടം വരുത്തിവച്ച കപ്പല്‍ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.
അപകടത്തില്‍ കാണാതായ ബ്രഹ്മാനന്ദന്‍,ശശി എന്നവരുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. മൃതശരീരം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മാന്‍മിസ്സിംഗ് കേസായി പരിഗണിക്കാനാകൂ എന്നാണ് അധികൃതരുടെ വിശദീകരണം. ബ്രഹ്മാനന്ദന്റെയും ശശിയുടെയും ഭാര്യമാര്‍ പന്ത്രണ്ട് വര്‍ഷമായി ആര്‍ഡിഒയ്ക്ക് മുന്നില്‍കയറി ഇറങ്ങുകയാണ്. നീണ്ടകരയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ഇതുവരെ ഒരാനുകൂല്യവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
Adjust Story Font
16