Quantcast

സംസ്ഥാന സര്‍ക്കാരിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

MediaOne Logo

Subin

  • Published:

    22 April 2018 8:25 AM GMT

അനാഥ അഗതി മന്ദിരങ്ങള്‍ ബാലനീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് സമസ്ത കോടതിയെ സമീപിക്കുന്നത്...

അനാഥ അഗതി മന്ദിരങ്ങള്‍ ബാലനീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയില്‍. യത്തീംഖാനകളുടെ ന്യൂനപക്ഷ സ്വാഭാവം ഇല്ലാതാക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സംസ്ഥാന സര്‍ക്കാര്‍ നീക്കം കേരളത്തിലെ 1500 ലധികം വരുന്ന യതീംഖാനകളുടെ മതസ്ഥാപന പദവി നഷ്ടപ്പെടുത്തുമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

ശിശുസംരക്ഷണകേന്ദ്രങ്ങളെല്ലാം ഡിസംബര്‍ 31നു മുമ്പായി രജിസ്റ്റര്‍ചെയ്യണമെന്ന സുപ്രിംകോടതിയുടെ കഴിഞ്ഞ മെയിലെ ഒരു ഇടക്കാല ഉത്തരവ് അടിസ്ഥാനമാക്കിയാണ് എല്ലാ യതീംഖാനകളും ബാല നീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിട്ടത്. ഈമാസം 31 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആ സാഹചര്യത്തിലാണ് സമസ്ത സുപ്രീം കോടതിയെ സമീപിച്ചത്.

1960ലെ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത്, അനാഥാലയ നിയന്ത്രണ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് നിലവില്‍ കേരളത്തിലുള്ള വിവിധ മത വിഭഗങ്ങളുടെ 1500റിലധികം അനാഥ -അഗതി മന്ദിരങ്ങള്‍. ഇവ വീണ്ടും ബാല നീതി നിയമത്തിന് കീഴില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇരട്ട രജിസ്‌ട്രേഷന്‍ സാഹചര്യമാണ് ഉണ്ടാവുന്നതെന്നാണ് ആക്ഷേപം.

TAGS :

Next Story