കാസര്‍കോട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 4വീട്ടമ്മമാര്‍; പൊലീസിനെതിരെ പ്രതിഷേധം
കാസര്‍കോട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 4വീട്ടമ്മമാര്‍; പൊലീസിനെതിരെ പ്രതിഷേധം
പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാട്ടാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമാവുന്നു..
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് നാല് വീട്ടമ്മമാര്‍. തനിച്ച് താമസിക്കുന്ന വീട്ടമ്മമാര്‍ക്ക് നേരെയാണ് അക്രമം. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാട്ടാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമാവുന്നു.
പള്ളിക്കര കാട്ടിയടുക്കത്തെ ദേവകി, കാഞ്ഞങ്ങാട് പൊടവടുക്കം സ്വദേശി ലീല, ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി, പെരിയ ചെക്കിപ്പള്ളത്തെ സുബൈദ എന്നിവരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ദാരുണമായ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ജില്ലയില്‍ യുഡിഎഫും ബിജെപിയും പ്രത്യക്ഷസമരത്തിനിറങ്ങി. ബിജെപി ജില്ലാ നേതാക്കളുടെ ഏക ദിന ഉപവാസവും യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണയും നടത്തി.
ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം പതിവാകുമ്പോഴും ജാഗ്രത പുലര്‍ത്താത്ത അഭ്യാന്തരവകുപ്പിനും പൊലീസിനും എതിരെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്.
Adjust Story Font
16