Quantcast

മഴയില്‍ കുതിര്‍ന്ന് തെക്കന്‍ കേരളത്തിലെ വോട്ടെടുപ്പ്

MediaOne Logo

admin

  • Published:

    22 April 2018 6:56 PM GMT

മഴയില്‍ കുതിര്‍ന്ന് തെക്കന്‍ കേരളത്തിലെ വോട്ടെടുപ്പ്
X

മഴയില്‍ കുതിര്‍ന്ന് തെക്കന്‍ കേരളത്തിലെ വോട്ടെടുപ്പ്

തിരുവനന്തപുരത്തും ഇടുക്കിയിലും എറണാകുളത്തും മഴ കാരണം പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്.

കേരളത്തില്‍ പരക്കെ പെയ്ത മഴ പോളിങിനെ സാരമായി ബാധിച്ചു. തിരുവനന്തപുരത്തും ഇടുക്കിയിലും എറണാകുളത്തും മഴ കാരണം പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്. വൈദ്യുതബന്ധം തകരാറിലായതും വെളിച്ചക്കുറവും തെക്കന്‍ ജില്ലകളിലെ പല ബൂത്തുകളിലും വോട്ടെടുപ്പിനെ ബാധിച്ചു.

തിരുവനന്തപുരത്ത് രാവിലെ പെയ്ത മഴ വോട്ടെടുപ്പിന്റെ തുടക്കത്തെ ബാധിച്ചെങ്കിലും പിന്നീട് മാറിയതോടെ പോളിങ് സാധാരണ ഗതിയിലായി. കൊല്ലം, ഇടുക്കി ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നത് വോട്ടെടുപ്പിനെ ബാധിച്ചു. ഇടുക്കിയില്‍ പല മണ്ഡലങ്ങളിലും മഴ ഉച്ചവരെ തുടര്‍ന്നു. എറണാകുളത്ത് പരക്കെ മഴ പെയ്തത് വോട്ടര്‍മാരുടെ വരവിനെ ബാധിച്ചു. ആലപ്പുഴയിലും പരക്കെ മഴ പെയ്തെങ്കിലും പോളിങ് സാധാരണഗതിയിലായിരുന്നു. പാലക്കാട് അട്ടപ്പാടിയില്‍ ചെറുതായി പെയ്ത മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബൂത്തിലെത്തി.

തൃശൂരില്‍ മഴ കനത്തു പെയ്തത് കാരണം പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. വെളിച്ചക്കുറവും കറന്റ് പോയതും കാരണം പലയിടങ്ങളിലും മെഴുകുതിരി വെളിച്ചത്തിലാണ് വോട്ടെടുപ്പ് നടന്നത്.

TAGS :

Next Story