Quantcast

ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം: കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി

MediaOne Logo

admin

  • Published:

    22 April 2018 2:34 AM GMT

ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം: കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി
X

ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം: കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി

ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലെയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി ആലോചിച്ചി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഒരു മാസത്തിനകം വിധി നടപ്പിലാക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനും പതിനായിരം രൂപ പിഴയൊടുക്കാനും ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവുണ്ട്. ലോയേഴ്സ് എന്‍വയോണ്‍മെന്റെല്‍ അവേര്‍നെസ് ഫോറത്തിന് വേണ്ടി അഭിഭാഷകനായ പീറ്റര്‍ തോമസ് നല്‍കിയ ഹരജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ഇതിന് നിയന്ത്രണം വേണമെന്നതായിരുന്നു ആവശ്യം.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, ലോറികള്‍ എന്നിവയെയാണ് ഉത്തരവ് പ്രധാനമായും ബാധിക്കുക. അത് പോലെ തന്നെ എസ്‍യുവി വാഹനങ്ങള്‍ പോലുള്ള വലിയ കാറുകള്‍ക്കും വിധി ബാധകമാകും. കേരളത്തില്‍ മുഴുവന്‍ ബാധകമാകുന്ന വിധി പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നതാണ് പരാതി. പ്രത്യേകിച്ച് കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാര്യത്തില്‍.

TAGS :

Next Story