Quantcast

വടക്കാഞ്ചേരി കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചത് സിപിഎം നേതാവെന്ന് ആരോപണം

MediaOne Logo

Sithara

  • Published:

    23 April 2018 3:53 PM

വടക്കാഞ്ചേരി കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചത് സിപിഎം നേതാവെന്ന് ആരോപണം
X

വടക്കാഞ്ചേരി കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചത് സിപിഎം നേതാവെന്ന് ആരോപണം

സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചതെന്ന് അനില്‍ അക്കരെ ആരോപിച്ചു

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ സിപിഎം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചതെന്ന് അനില്‍ അക്കരെ ആരോപിച്ചു. വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ പുതിയ അന്വേഷണ സംഘത്തെ സിപിഎം തീരുമാനിച്ചതാണെന്ന ഗുരുതര ആരോപണമാണ് വടക്കാഞ്ചേരി എംഎല്‍എ ആയ അനില്‍ അക്കരെ ഉന്നയിച്ചത്.

രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഒഴിച്ചുളളവര്‍ സിപിഎം അനുഭാവികളാണെന്നും എംഎല്‍എ ആരോപിച്ചു. അന്വേഷണത്തില്‍ പുതിയ സംഘം അലംഭാവം കാട്ടുകായണെന്നും അനില്‍ അക്കരെ പറഞ്ഞു. കേസ് ദുര്‍ബലപ്പെടുത്താനുളള ശ്രമം നടത്തുന്നുണ്ടെന്നും അനില്‍‌ അക്കരെ ആരോപിച്ചു. അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാളെ അനില്‍ അക്കരെ ഡിജിപിയെ പരാതി നല്‍കും.

TAGS :

Next Story