വ്യാപകമായി ബാറുകള്‍ തുറന്ന് കൊടുക്കേണ്ടെതില്ലെന്ന് സിപിഐ
വ്യാപകമായി ബാറുകള്‍ തുറന്ന് കൊടുക്കേണ്ടെതില്ലെന്ന് സിപിഐ
കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുതിയ മദ്യനയത്തില്‍ സ്വീകരിക്കണം.
പുതിയമദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ബാറുകള്‍ തുറന്ന് കൊടുക്കേണ്ടെതില്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ദ്ദേശം. കള്ള് ചെത്ത് വ്യവസായത്തിന് മുന്‍ഗണന നല്‍കി വേണം നയം രൂപീകരിക്കാന്‍, ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഈ മാസം 30 ന് മുന്‍പ് പുതിയ മദ്യനയം രൂപീകരിക്കാനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ചകള്‍ സിപിഐ യോഗത്തില്‍ നടന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണം, എന്നാല്‍ എല്ലാ ബാറുകളും തുറന്ന് കൊടുക്കുന്നതിനോട് യോജിക്കേണ്ടെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. എല്ലാ ബാറുകളും തുറന്ന് നല്‍കിയ അത് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കും. നിലവിലെ മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് പരിഗണച്ച് ആ മേഖലക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുതിയ മദ്യനയത്തില്‍ സ്വീകരിക്കണം.ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് ഇടതുമുന്നണി നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നടപ്പാക്കണമെന്നും സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മദ്യനയവുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മറ്റെന്നാള്‍ ഇടത് മുന്നണി യോഗംചേരാനിരിക്കെ ഇക്കാര്യത്തിലെ പാര്‍ട്ടി അഭിപ്രായം രൂപീകരിക്കാനാണ് സിപിഐ യോഗം ചേര്‍ന്നത്.
Adjust Story Font
16