പെരുന്നാള്‍ ദിനത്തിലെ മതസൌഹാര്‍ദ്ദ കാഴ്ച, മിശ്കാല്‍ പള്ളിയില്‍ അതിഥിയായി സാമൂതിരി
പെരുന്നാള്‍ ദിനത്തിലെ മതസൌഹാര്‍ദ്ദ കാഴ്ച, മിശ്കാല്‍ പള്ളിയില്‍ അതിഥിയായി സാമൂതിരി
സാമൂതിരി രാജവംശവും മിശ്കാല്‍ പള്ളിയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ നീളുന്ന ബന്ധം പുതുക്കാനാണ് കെ സിയു രാജ എത്തിയത്
ചെറിയ പെരുന്നാള്‍ ദിനത്തില്‍ കോഴിക്കോട് നിന്നൊരു മതസൌഹാര്‍ദ്ദ കാഴ്ച. കോഴിക്കോട് സാമൂതിരി കെസിയു രാജ കുറ്റിച്ചിറ മിശ്കാല്‍ പള്ളിയിലെത്തി. സാമൂതിരി രാജവംശവും മിശ്കാല്‍ പള്ളിയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ നീളുന്ന ബന്ധം പുതുക്കാനാണ് രാജ എത്തിയത്.
ചരിത്രമുറങ്ങുന്ന മിശ്കാല്‍ പള്ളിയെ പറ്റി പറയുമ്പോള്‍ സമൂതിരി രാജവംശത്തെ കുറിച്ചും പറയാതിരിക്കാനാവില്ല. 1510 ല്‍ പോര്‍ച്ചുഗീസുകാര്‍ പള്ളിക്കെതിരെ ആക്രമണം നടത്തിയപ്പോള്‍ സാമൂതിരിയുടെ പടയാളികളും മുസ്ലീംകളും ചേര്‍ന്നാണ് ചെറുത്തത്. പള്ളിയിലെത്തിയ കോഴിക്കോട് സാമൂതിരി കെസിയു രാജയെ മുഖ്യ ഖാസി ഇമ്പിച്ചമ്മദ് സ്വീകരിച്ചു. പിന്നെ പള്ളി ചുറ്റിക്കണ്ടു. വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസിച്ചു. സാമൂതിരി രാജാവും പള്ളിയും തമ്മിലുള്ള പൂര്‍വകാല ബന്ധം സ്മരിച്ച് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പുതുതായി ചുമതലയേല്‍ക്കുന്ന സാമൂതിരിമാര്‍ മിശ്കാല്‍ പള്ളി സന്ദര്‍ശിക്കുന്നത് പതിവാണ്, അരമണിക്കൂറോളം പള്ളിയില്‍ ചെലവിട്ട രാജ ചായ സല്‍കാരവും കഴിഞ്ഞാണ് മടങ്ങിയത്.
Adjust Story Font
16